കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിളിച്ചു; ഭിന്നതകള്‍ക്കിടയിലും ഒരുമിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍, ലക്ഷ്യം പാലാ

Google Oneindia Malayalam News

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുമ്പോഴും പാല ഉപതിര‍ഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി വിളിച്ചു ചേര്‍ത്ത യുഡിഎഫ് യോഗത്തില്‍ ഒരുമിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫിന് ഏറെ ആശ്വാസം പകര്‍ന്നുകൊണ്ട് ജോസ് കെ മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ജോയ് എബ്രഹാം തുടങ്ങിയവരാണ് കോട്ടയം ഡിസിസി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം നടന്ന ആദ്യത്തെ യുഡിഎഫ് യോഗമായിരുന്നു ഇന്നലത്തേത്. ഭിന്നതകള്‍ മറന്ന് ഇരുവിഭാഗം നേതാക്കളും യോഗത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

<strong>'കിട്ടാത്ത മുന്തിരി പുളിക്കും'; പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്</strong>'കിട്ടാത്ത മുന്തിരി പുളിക്കും'; പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാല നിയമസഭാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചത് വളരെ ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ്. സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിര‍ഞ്ഞെടുപ്പുകളിലും യുഡിഎഫ് ഈ വിജയം ആവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കീഴ്ഘടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ker

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നിട്ടില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സീറ്റിനായി പിജെ ജോസഫ് വിഭാഗം വാദം ഉന്നിയിക്കില്ലെന്നാണ് സൂചന. പാലാ നിയമസഭ മണ്ഡലത്തില്‍ യുഡിഎഫ് നിര്‍ദ്ദേശിക്കുന്ന ഏത് സ്ഥാനാര്‍ത്ഥിയേയും പിന്തുണയ്ക്കുമെന്ന് പിജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു.

<strong> കേരളത്തില്‍ തടവിലുള്ള ബിജെപിക്കാരെ വിട്ടയക്കുന്നതോടെ ബിനോയ് പ്രശ്നം തീരും; കെ മുരളീധരന്‍</strong> കേരളത്തില്‍ തടവിലുള്ള ബിജെപിക്കാരെ വിട്ടയക്കുന്നതോടെ ബിനോയ് പ്രശ്നം തീരും; കെ മുരളീധരന്‍

English summary
udf election meeting in pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X