• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആലത്തൂരില്‍ രമ്യ ഹരിദാസിന് പിന്തുണ അര്‍പ്പിച്ച് ചെറുപാര്‍ട്ടികള്‍; യുഡിഎഫ് ക്യാംപില്‍ ആത്മവിശ്വാസം

ആലത്തൂര്‍: കഴിഞ്ഞ രണ്ട് തവണയായി സിപിഎമ്മിലെ പികെ ബിജു വിജയിച്ചു കയറുന്ന മണ്ഡലമാണ് പാലക്കാട് തൃശ്ശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ആലത്തൂര്‍. മണ്ഡലചരിത്രം പരിശോധിക്കുമ്പോള്‍ ഇടത് കോട്ടയെന്ന് സങ്കോചമേതുമില്ലാതെ ആലത്തൂരിനെ വിളിക്കാം. എന്നാല്‍ ഇത്തവ​ണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് ഉറപ്പിച്ചുള്ള പ്രചരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്.

ചില്ലറക്കാരനല്ല മുഹമ്മദ് മൊഹസിന്‍; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ച് അറിയാം

കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്‍റായിരുന്ന രമ്യഹരിദാസ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ യുഡിഎഫ് ക്യാംപില്‍ ആവേഷം വര്‍ധിച്ചു. പാട്ടും പ്രസംഗവുമൊക്കൊയാണ് മണ്ഡലത്തിലെ രമ്യ ഹരിദാസിന്‍റെ വോട്ടുപിടിത്തം. ഇരുമുന്നണിയുടേയും ഭാഗമല്ലാത്ത ചെറുകക്ഷികള്‍ ഇത്തവണ രമ്യഹരിദാസിന് പിന്തുണ അര്‍പ്പിച്ചത് യുഡിഎഫിന്‍റെ ആത്മവിശ്വാസത്തിന് കരുത്തുപകരുന്നു.. വിശദാംശങ്ങള്‍ ഇങ്ങനെ..

ഇത്തവണ തിരിച്ചു പിടിക്കും

ഇത്തവണ തിരിച്ചു പിടിക്കും

രമ്യ ഹരിദാസിന്‍റെ സ്ഥാനാര്‍ഥിത്വത്തോടെ യുഡിഎഫ് പ്രവര്‍ത്തകരിലുണ്ടായ അവേശത്തിനൊപ്പം സ്ത്രീകളിലും യുവജനങ്ങളിലുമുണ്ടായ പൊതുപിന്തുണ വോട്ടായി മാറുന്നതിലൂടെ ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാന് കഴിയുമെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തുന്നത്.

പിന്തുണ

പിന്തുണ

ഇതിന് പുറമെ വെല്‍ഫെയര്‍ പാര്‍ട്ടിഉള്‍പ്പടേുള്ള ചെറുകക്ഷികള്‍ രമ്യ ഹരിദാസിന് പിന്തുണയര്‍പ്പിച്ചതും യുഡിഎഫിന് അനുകൂല ഘടകമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനായി പ്രചരണരംഗത്ത് സജീവമാണ്. ആംആദ്മി പാര്‍ട്ടിയും ആലത്തൂരില്‍ രമ്യ ഹരിദാസിന് പിന്തുണ നല്‍കിയിട്ടുണ്ട്.

2014 ല്‍

2014 ല്‍

2014 ല്‍ മണ്ഡലത്തില്‍ നാല്‍പ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷം നേടിയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ബിജു ജയിച്ചത്. എന്നാല്‍ ഇത്തവണ ചെറുകക്ഷികളുടെ കൂടി പിന്തുണയില്‍ ഈ വോട്ടുകളെ മറികടക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി

വെല്‍ഫെയര്‍ പാര്‍ട്ടി

മണ്ഡലത്തില്‍ 20000 വോട്ടുകള്‍ ഉണ്ടെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അവകാശവാദം. ഈ വോട്ടുകള്‍ മുഴുവനായി രമ്യ ഹരിദാസിന് ലഭ്യമാക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. സ്വന്തം വോട്ട് ഉറപ്പാക്കുന്നതിനൊപ്പം തന്നെ രമ്യക്കായി വലിയ പ്രചരണമാണ് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്നു.

ആംആദ്മി

ആംആദ്മി

പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും മുഴുവന്‍ വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിന് കിട്ടുമെന്നാണ് ആംആദ്മി നേതൃത്വവും വ്യക്തമാക്കുന്നത്. നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരസ്യപ്രചാരണത്തിന് ഇറങ്ങേട്ടെന്നാണ് ആംആദ്മി തീരുമാനം.

ചിറ്റൂരില്‍

ചിറ്റൂരില്‍

ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായ ആര്‍ബിസി വോട്ടുകളില്‍ വലിയൊരു ശതമാനവും ഇത്തവണ രമ്യഹരിദാസിന് കിട്ടുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു.

ജെഡിഎസില്‍ വിള്ളല്‍

ജെഡിഎസില്‍ വിള്ളല്‍

കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലെങ്കിലും എസ്ഡിപിഐ വോട്ടുകളും യുഡിഎഫിന് അനുകൂലമായേക്കാം.

ഏഴ് നിയമസഭ മണ്ഡലങ്ങള്‍

ഏഴ് നിയമസഭ മണ്ഡലങ്ങള്‍

പാലക്കാട് ജില്ലയിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നിവ ഉള്‍പ്പടെ ആകെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ആലത്തൂര്‍ ലോക്സ മണ്ഡലത്തിന് കീഴില്‍ വരുന്നത്.

ആറില്‍ ഇടത്

ആറില്‍ ഇടത്

ഇതില്‍ വടക്കാഞ്ചേരി ഒഴികേയുള്ള 6 മണ്ഡലത്തിലും 2016 ല്‍ ഇടത് സ്ഥാനാര്‍ത്ഥികളായിരുന്നു ജയിച്ചത്. വടക്കാഞ്ചേരിയില്‍ 43 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അനില്‍ അക്കരെ ജയിച്ചത്.

 കെആർ നാരായണൻ

കെആർ നാരായണൻ

മുന്‍ രാഷ്ട്രപതിയായിരുന്നു കെആർ നാരായണൻ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒറ്റപ്പാലമാണ് പിന്നീട് ആലത്തൂർ ആയി മാറിയത്. കെ ആർ നാരായണന് ശേഷം ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും ഇന്നേവരെ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്‍റില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.

ചരിത്രം തിരുത്തും

ചരിത്രം തിരുത്തും

ആ ചരിത്രം ഇത്തവണ രമ്യ ഹരിദാസ് തിരുത്തുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. സ്ഥാനാർത്ഥിയെ ആദ്യം പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ എത്തിയിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഒപ്പത്തിനൊപ്പം പിടിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു.

വോട്ട് ഉറപ്പിക്കാന്‍

വോട്ട് ഉറപ്പിക്കാന്‍

അടിയൊഴുക്കുകളായിരിക്കും ഇത്തവണ ആലത്തൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക എന്ന് ഉറപ്പാണ്. ശക്തമായ മത്സരം നടക്കുന്നതിനാല്‍ തന്നെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. ബിഡിജെഎസിലെ ടി.വി. ബാബുവാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
udf expects support from small parties in alathur constituancy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X