കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാനിരിക്കുന്നത് യുഡിഎഫ് തരംഗമോ? സര്‍വ്വെകള്‍ വ്യക്തമാക്കുന്നത്... ഉമ്മന്‍ ചാണ്ടിയുടെ വരവ് നേട്ടമാകും

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിനെയാണ് കേരളക്കര കണ്ടത്. പ്രത്യേകിച്ചും കോണ്‍ഗ്രസിനായിരുന്നു കനത്ത തിരിച്ചടി. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി കൂടുതല്‍ സജീവമാകണമെന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്നും ആവശ്യം ശക്തമായത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും നേതൃമാറ്റം ആവശ്യപ്പെട്ട് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.

ഹൈക്കമാന്റ് ഇടപെട്ട് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിക്കുകയും ഉമ്മന്‍ ചാണ്ടിയെ അധ്യക്ഷനാക്കുകയും ചെയ്തു. ഈ നീക്കം യുഡിഎഫിന് നേട്ടമാകുമെന്ന് ട്വന്റി ഫോറിന്റെയും ഏഷ്യാനെറ്റിന്റെയും അഭിപ്രായ സര്‍വ്വെകളില്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ഘടകകക്ഷികളുടെ ആവശ്യം പരിഗണിച്ചു

ഘടകകക്ഷികളുടെ ആവശ്യം പരിഗണിച്ചു

ഉമ്മന്‍ ചാണ്ടിയുടെ തിരുച്ചുവരവ് യുഡിഎഫില്‍ ആവേശമുണ്ടാക്കിയിരുന്നു. മുസ്ലിം ലീഗിന്റെയും പിജെ ജോസഫ് വിഭാഗത്തിന്റെയും ആര്‍എസ്പിയുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ പ്രത്യേക തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്. ഇതില്‍ കോണ്‍ഗ്രസിലെ പ്രമുഖരായ പത്ത് പേരെ ഉള്‍പ്പെടുത്തുകയും ചെയ്തു.

ക്രൈസ്തവരെ തിരിച്ചെത്തിക്കും

ക്രൈസ്തവരെ തിരിച്ചെത്തിക്കും

തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലും ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലും യുഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു. പ്രത്യേകിച്ച് കോട്ടയം ജില്ലയില്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ വരവ് ക്രിസ്ത്യന്‍ വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കുമെന്നാണ് ഏഷ്യാനെറ്റ് സര്‍വ്വെ ഫലം പറയുന്നത്.

ഏഷ്യാനെറ്റ് സര്‍വ്വെ ഇങ്ങനെ

ഏഷ്യാനെറ്റ് സര്‍വ്വെ ഇങ്ങനെ

ഉമ്മന്‍ ചാണ്ടിയുടെ വരവോടെ ക്രൈസ്തവര്‍ യുഡിഎഫിലേക്ക് തിരിച്ചെത്തുമെന്ന് ഏഷ്യാനെറ്റ് സര്‍വ്വെയില്‍ പങ്കെടുത്ത 49 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇല്ലെന്ന് 32 ശതമാനം പേര്‍ പറഞ്ഞു. അഭിപ്രായം പറയാന്‍ കഴിയില്ലെന്നാണ് 19 ശതമാനം ആളുകള്‍ പ്രതികരിച്ചത്. ട്വന്റിഫോര്‍ സര്‍വ്വെയിലും ഉമ്മന്‍ ചാണ്ടിയുടെ വരവ് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സൂചിപ്പിക്കുന്നത്.

63 ശതമാനം പേര്‍ ശരിവച്ചു

63 ശതമാനം പേര്‍ ശരിവച്ചു

ട്വന്റി ഫോര്‍ സര്‍വെയില്‍ പങ്കെടുത്ത 63 ശതമാനം പേരും ഉമ്മന്‍ ചാണ്ടിയുടെ വരവ് യുഡിഎഫിന് നേട്ടമാകുമെന്ന് പ്രതികരിച്ചു. 26 ശമതാനം പേര്‍ മറിച്ചും അഭിപ്രായപ്പെട്ടു. 11 ശതമാനം ആളുകള്‍ അറിയില്ലെന്നാണ് പ്രതികരിച്ചത്. കോണ്‍ഗ്രസിനും യുഡിഎഫിനും ഉണര്‍വുണ്ടാക്കുക എന്ന ഹൈക്കമാന്റ് തന്ത്രം വിജയിച്ചുവെന്നാണ് സര്‍വ്വെകളില്‍ സൂചിപ്പിക്കുന്നത്.

കുഞ്ഞാലിക്കുട്ടി വന്നപ്പോള്‍

കുഞ്ഞാലിക്കുട്ടി വന്നപ്പോള്‍

മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് യുഡിഎഫിന് നേട്ടമാകുമെന്ന് ട്വന്റി ഫോര്‍ സര്‍വ്വെയില്‍ പങ്കെടുത്തവര്‍ പറയുന്നു. 45 ശതമാനം പേര്‍ ഇക്കാര്യം ശരിവച്ചു. 37 ശതമാനം പേര്‍ എതിര്‍ത്തു. അറിയില്ല എന്നാണ് 18 ശതമാനം പേര്‍ പ്രതികരിച്ചത്.

യുഡിഎഫില്‍ മുസ്ലിം ലീഗ് ആധിപത്യമോ

യുഡിഎഫില്‍ മുസ്ലിം ലീഗ് ആധിപത്യമോ

യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ ആധിപത്യമാണ് എന്ന് കരുതുന്നില്ലെന്ന് ഏഷ്യാനെറ്റ് സര്‍വ്വെയില്‍ പങ്കെടുത്ത 48 ശമതാനം പേര്‍ അഭിപ്രായപ്പെട്ടു. 39 ശതമാനം മറിച്ചുള്ള അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മുസ്ലിം ആധിപത്യത്തെ കുറിച്ചുള്ള ക്രൈസ്തവ നേതാക്കളുടെ ഭയം അസ്ഥാനത്താണെന്ന് 43 ശതമാനം പേര്‍ പ്രതികരിച്ചു.

ക്രൈസ്തവര്‍ ഇടത്തോട്ടോ

ക്രൈസ്തവര്‍ ഇടത്തോട്ടോ

കേരള കോണ്‍ഗ്രസ് എം നിലവില്‍ എല്‍ഡിഎഫിനൊപ്പമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ നേട്ടം കൊയ്യാന്‍ എല്‍ഡിഎഫിന് സഹായിച്ചത് ഇതാണ് എന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലെത്തിയതോടെ ക്രൈസ്തവര്‍ എല്‍ഡിഎഫുമായി അടുത്തിട്ടില്ല എന്നാണ് ഏഷ്യാനെറ്റ് സര്‍വെയില്‍ പങ്കെടുത്ത 51 ശമതാനം പേര്‍ അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസിന്റെ നീക്കം പാളി; തോറ്റാലും വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്, സീറ്റുകള്‍ വച്ചുമാറില്ലെന്ന് കട്ടായംകോണ്‍ഗ്രസിന്റെ നീക്കം പാളി; തോറ്റാലും വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്, സീറ്റുകള്‍ വച്ചുമാറില്ലെന്ന് കട്ടായം

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

English summary
UDF get Benefit from Oommen Chandy return to Leadership; Asianet and Twenty Four Surveys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X