കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...

Google Oneindia Malayalam News

തിരുവനന്തപുരം: ജനം വിധിയെഴുതിയപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും വലിയ വ്യത്യാസമില്ലാതെ ഒപ്പത്തിനൊപ്പം. വിമതരെയും സ്വതന്ത്രരെയും കൂട്ടുപിടിച്ചിട്ടും അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിന്നിരുന്ന മൂന്ന് മുന്‍സിപ്പാലിറ്റികളാണ് കേരളത്തിലുണ്ടായിരുന്നത്. അവസാന വഴി എന്ന നിലയില്‍ മൂന്നിടത്തും നറുക്കെടുപ്പിലേക്കെത്തി കാര്യങ്ങള്‍. മൂന്നിടത്തും യുഡിഎഫ് അധികാരം പിടിക്കുകയും ചെയ്തു. കേരളത്തില്‍ ജനഹിതം എല്‍ഡിഎഫിനൊപ്പമാണെങ്കിലും ഭാഗ്യം യുഡിഎഫിനൊപ്പമാണ് എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോട് പ്രതികരിച്ചത്. ആ മുന്‍സിപ്പാലിറ്റികളെ കുറിച്ച്....

 സസ്‌പെന്‍സുമായി മൂന്ന് നഗരസഭകള്‍

സസ്‌പെന്‍സുമായി മൂന്ന് നഗരസഭകള്‍

കോട്ടയം , എറണാകുളം ജില്ലയിലെ കളമശേരി, കൊല്ലം ജില്ലയിലെ പരവൂര്‍ എന്നീ നഗരസഭകളിലായിരുന്നു അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന തൊട്ടുമുമ്പ് വരെ സസ്‌പെന്‍സ് നിറഞ്ഞുനിന്നിരുന്നത്. കോട്ടയത്ത് എല്‍ഡിഎഫിനും കളമശേരിയില്‍ യുഡിഎഫിനുമായിരുന്നു മുന്‍തൂക്കം. പരവൂരിലാകട്ടെ രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പവും.

കോട്ടയത്തെ കഥ

കോട്ടയത്തെ കഥ

52 അംഗ കൗണ്‍സിലാണ് കോട്ടയം നഗരസഭയിലുള്ളത്. എല്‍ഡിഎഫിന് 22 സീറ്റുകളും യുഡിഎഫിന് 21 സീറ്റുകളും കിട്ടി. എന്‍ഡിഎപ്പ് 8 സീറ്റുകളും. കോണ്‍ഗ്രസ് വിമതയായി മല്‍സരിച്ച ബിന്‍സി സെബാസ്റ്റിയന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായി. ഇതോടെയാണ് നറുക്കെടുപ്പിലേക്ക് എത്തിയതും ബിന്‍സി ചെയര്‍പേഴ്‌സണ്‍ ആയി തിരഞ്ഞെടുത്തതും.

പിന്‍മാറാതെ ബിന്‍സി

പിന്‍മാറാതെ ബിന്‍സി

52ാം ഡിവിഷനില്‍ നിന്നാണ് ബിന്‍സി ജനവിധി തേടിയത്. ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വോട്ട് ചോദിച്ചെത്തിയ ബിന്‍സിയെ ചില ഇടപെടലുകളെ തുടര്‍ന്ന് മാറ്റുകയായിരുന്നു. പുതിയ സ്ഥാനാര്‍ഥി എത്തിയെങ്കിലും ബിന്‍സി പിന്‍മാറിയില്ല. സ്വതന്ത്രയായി ജനവിധി തേടി. ജനം കൂടെ നിന്നു. ഒടുവില്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണുമായി.

കളമശേരിയില്‍ ഇങ്ങനെ

കളമശേരിയില്‍ ഇങ്ങനെ

കളമശേരിയിലെ 41 അംഗ നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫിന് 19 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിന് 18ഉം. ബിജെപി ഒന്ന്, യുഡിഎഫ് വിമതര്‍ രണ്ട്, എല്‍ഡിഎഫ് വിമത എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ട് വിമതര്‍ എല്‍ഡിഎഫിനൊപ്പവും ഒരാള്‍ യുഡിഎഫിനൊപ്പവും നിന്നതോടെയാണ് സമനിലയിലെത്തിയത്. നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് യുഡിഎഫിലെ സീമ കണ്ണനെയാണ്. അവര്‍ ചെയര്‍പേഴ്‌സണായി.

 പറവൂരിലെ കാര്യം വളരെ രസകരം

പറവൂരിലെ കാര്യം വളരെ രസകരം

പരവൂരിലെ കാര്യം അതിനേക്കാള്‍ രസമാണ്. മൂന്ന് കക്ഷികളും ഒപ്പത്തിനൊപ്പം. എല്ലാവര്‍ക്കും കിട്ടിയത് 14 സീറ്റുകള്‍ വീതം. ആദ്യ റൗണ്ട് വോട്ടടെുപ്പില്‍ സമനിലയായിരുന്നു ഫലം. പിന്നീട് ബിജെപി പിന്‍മാറി. തുടര്‍ന്നാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലായി പോരാട്ടം. ഇരുകൂട്ടരും ഒപ്പത്തിനൊപ്പം നിന്നതോടെ നറുക്കെടുപ്പിലേക്കെത്തി. കോട്ടുമൂലയിലെ പി ശ്രീജ ചെയര്‍പേഴ്‌സണായി.

കോട്ടയത്തെ ആറില്‍ അഞ്ചും യുഡിഎഫ്

കോട്ടയത്തെ ആറില്‍ അഞ്ചും യുഡിഎഫ്

ജോസ് കെ മാണിയുടെ വരവോടെ ഏറെ ശ്രദ്ധിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു കോട്ടയം ജില്ലയിലേത്. നഗരസഭാ ഭരണം പക്ഷേ, ആറില്‍ അഞ്ചിടത്തും യുഡിഎഫിനാണ് കിട്ടിയത്. പാലാ മാത്രം എല്‍ഡിഎഫിന്. ഏറ്റുമാനൂര്‍, വൈക്കം, കോട്ടയം, ചങ്ങനാശേരി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെല്ലാം യുഡിഎഫിന് ഭരണം ലഭിച്ചു. പാലായില്‍ ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസും മൂന്നാം വര്‍ഷം സിപിഎമ്മും ബാക്കി രണ്ടു വര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസും അധ്യക്ഷനാകും.

പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...

രാഹുല്‍ ഗാന്ധി എന്തിന് ഇറ്റലിയിലേക്ക് പോയി? മറുപടിയുമായി കെസി വേണുഗോപാല്‍, ഇത് തെറ്റാണോരാഹുല്‍ ഗാന്ധി എന്തിന് ഇറ്റലിയിലേക്ക് പോയി? മറുപടിയുമായി കെസി വേണുഗോപാല്‍, ഇത് തെറ്റാണോ

ആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേ

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

English summary
UDF gets Rule in Kottayam, Paravoor, Kalamassery Municipality through Lucky draw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X