കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിക്ഷ ഇളവ് നല്‍കിയത് യുഡിഎഫ് സര്‍ക്കാര്‍; പട്ടികയില്‍ സന്തോഷ് മാധവനും, പ്രതിപക്ഷം സമ്മര്‍ദ്ദത്തില്‍

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ടിപി വധക്കേസിലെ പ്രതികള്‍ക്കും നിസാമിനും ശിക്ഷ ഇളവ് നല്‍കാന്‍ ശുപരാര്‍ശ ചെയ്തത് യുഡിഎഫ് ഭരണ കാലത്തെന്ന് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. 8-02-2016ലെ ഉത്തരവ് പ്രകാരമാണ് ജയില്‍ അധികൃതരോട് സര്‍ക്കാര്‍ പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്ന് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജയിലുകളില്‍ നിന്ന് ഇളവ് നല്‍കേണ്ട തടവുകാരുടെ പട്ടിക ഫെബ്രുവരി 17ഓടെ തന്നെ തയ്യാറാവുകയും കൈമാറുകയും ചെയ്തു. ലിസ്റ്റില്‍ ടിപി കേസ് പ്രതികള്‍ക്കൊപ്പം വിവാദ സ്വാമി സന്തോഷ് മാധവനും ഉള്‍പ്പെട്ടിരുന്നു.

 രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

2580 ഓളം തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് അന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചത്. രമേശ് ചെന്നിത്തലയായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി.

 ജയില്‍ വകുപ്പ്

ജയില്‍ വകുപ്പ്

അതേസമയം ജയില്‍വകുപ്പ് സമര്‍പ്പിച്ച പട്ടികയില്‍ ആരെയൊക്കെ ഒഴിവാക്കിയാണ് ഗവര്‍ണര്‍ക്ക് പട്ടിക സമര്‍പ്പിച്ചത് എന്ന് ഇനിയും വ്യക്തമല്ല.

 അറുപതാം വാര്‍ഷികം

അറുപതാം വാര്‍ഷികം

സംസ്ഥാനത്തിന്റെ അറുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ജയില്‍വകുപ്പ് മുന്‍പുണ്ടായിരുന്ന 2300 പേരില്‍ നിന്ന് 1911പേരുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ 61 പേരുടെ പേര് ഒഴിവാക്കി 1850 പേരുടെ പട്ടികയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.

 മന്ത്രിസഭ തീരുമാനം

മന്ത്രിസഭ തീരുമാനം

അതേസമയം ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ പേരുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. മന്ത്രിസഭാ തീരുമാനം നടന്നുകഴിഞ്ഞ ശേഷമേ വിവരാവകാശ നിയമപ്രകാരം മറുപടി ലഭ്യമാക്കേണ്ടതുള്ളൂ എന്ന തീരുമാനം ചൂണ്ടിക്കാട്ടി, അപേക്ഷ സര്‍ക്കാര്‍ തള്ളുകയായിരുന്നു.

 ശിക്ഷ

ശിക്ഷ

സിആര്‍പിസി 432, 433 എ വകുപ്പുകള്‍ പ്രകാരം ശിക്ഷാ ഇളവ് ലഭിക്കണമെങ്കില്‍ പതിനാല് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കണം. എന്നാല്‍ എങ്ങനെ ഇത്തരത്തില്‍ ശിക്ഷാ ഇളവുകള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കാന്‍ തീരുമാനിച്ചുവെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

യുഡിഎഫ് കാലത്ത്

യുഡിഎഫ് കാലത്ത്

ശിക്ഷാ ഇളവ് നല്‍കുന്നതിനുള്ള നടപടികള്‍ ഇടതുസര്‍ക്കാര്‍ ആരംഭിച്ചത്, മുന്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്ത നടപടിയില്‍ നിന്നാണെന്ന് പിണറായി നിയമസഭയില്‍ വിശദീകരിച്ചിരുന്നു.

English summary
UDF Government include tp case culprits in government list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X