യുഡിഎഫിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പിണറായി
തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയ പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയതിനു പിന്നാലെ സിപിഎം ഭരണ മാറ്റത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്ന് പരക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവിന്റെ പ്രസ്താവന കൂടെയായപ്പോള്‍ ആ അഭ്യൂഹത്തിന് കുറച്ചുകൂടെ ബലം കിട്ടി.
തുടര്‍ന്നുള്ള ഇടത് നേക്കളുടെ പ്രതികരണങ്ങളിലെല്ലാം അത് മുഴച്ചു നിന്നു. യുഡിഎഫിന്റെ നാളുകള്‍ എണ്ണിത്തുടങ്ങിയിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ഒരു ഉദ്ഘാടന വേദിയില്‍ സംസാരിക്കവെ പറഞ്ഞത്.

യുഡിഎഫ് സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. സര്‍ക്കാറില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ യുഡിഎഫുമായുള്ള അകലവും കൂടി. യുഡിഎഫിനുള്ള അന്തഛിദ്രങ്ങള്‍ മൂര്‍ച്ചിക്കുകയാണ്. എന്നാല്‍ ലാവലിന്‍ വിധിയോടെ എല്‍ഡിഎഫ് കൂടുതല്‍ ശക്തി ആര്‍ജിച്ചു വരികയാണെന്നാണ് പിണറായി പറഞ്ഞത്. സിപിഐ(എം) തെക്കന്‍ മേഖല ജാഥയ്ക്ക് നെടുമങ്ങാട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ കല്ലേറാക്രമണം എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പുനരന്വേഷിക്കുമെന്നാണ് കോടിയേരിയുടെ മറ്റൊരു പ്രസ്താവന. എന്നു വച്ചാല്‍ ഭരണമാറ്റം എല്‍ഡിഎഫ് ഉറപ്പിച്ചുകഴിഞ്ഞു എന്ന് സാരം. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന പ്രക്ഷോഭ ജാഥയ്ക്ക് വടക്കാഞ്ചേരിയില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കൊടിയേരി.












Click it and Unblock the Notifications