കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ എം മാണിയെ രക്ഷിക്കാൻ ചെലവാക്കിയത് ജനങ്ങളുടെ പണം!!! വക്കീൽ ഫീസ് കേട്ടാൽ ഞെട്ടും !!!

സുപ്രീംകോടതി അഭിഭാഷകനായ കപിൽ സിബലിനെ കേരളത്തിലെത്തിക്കാൻ ലക്ഷങ്ങളാണ് യുഡിഎഫ് സർക്കാർ മുടക്കിയത്.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിന്ന് മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ എം മാണിയെ രക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ചെലവാക്കിയത് ലക്ഷങ്ങള്‍. സുപ്രീംകോടതിയിലെ മുതിര്‍ന്ന് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബലാണ് മാണിയ്ക്കായി ഹാജരായിരുന്നത്. ഇതിനായി 35 ലക്ഷം രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെലവാക്കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

K M Mani

ബാര്‍ കോഴകേസില്‍ കെ എം മാണിയ്ക്ക് എതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ടത് തിരുവനന്തപുരം വിജിലന്‍സ് കോടതി ആയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതിയില്‍ ഹാജരായത് കപില്‍ സിബല്‍. മൂന്ന് മണിക്കൂര്‍ കോടതിയില്‍ എത്തുന്നതിനായണ് സിബലിന് 35 ലക്ഷം രൂപ നല്‍കിയത്.

Kapil Sibal

മന്ത്രിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ അന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സുപ്രീംകോടതി അഭിഭാഷകനായ കപില്‍ സിബലിന് എത്ര രൂപ ഫീ നല്‍കിയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ ജോ മോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച അപേക്ഷിക്കാണ് ഈ മറുപടി കിട്ടിയത്. അന്ന് വിവരങ്ങള്‍ മറിച്ച് വെട്ട വിജിലന്‍സ് ഡയറക്ടറുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
UDF government spent 37 lakh as fee for advocates in Bar case against KM Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X