കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ കുടുക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങുന്നു; ലാവലിനില്‍ വീണ്ടും കോടതിയിലേയ്ക്ക്

Google Oneindia Malayalam News

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പിണറായി വിജയനേയും സിപിഎമ്മിനേയും സമ്മര്‍ദ്ദത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. ലാവലിന്‍ കേസ് വീണ്ടും പൊടിതട്ടിയെടുത്തുകൊണ്ടാണ് നടപടി.

ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ പ്രത്യേക കോടതിയുടെ നടപടിയ്‌ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിയ്ക്കുകയാണ്. ഇത് സംബന്ധിച്ച ഉപഹര്‍ജി ജനുവരി 13 ന് ഹൈക്കോടതിയില്‍ സമര്‍പ്പിയ്ക്കും.

രാജ്യത്തെ പ്രധാന അഴിമതി കേസ് ആണ് ലാവലിന്‍ എന്നും സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയത് നിസ്സാര സംഭവം അല്ലെന്നും ആണ് സര്‍ക്കാര്‍ പറയുന്നത്.

 ലാവലിന്‍ കേസ്

ലാവലിന്‍ കേസ്

പള്ളിവാസല്‍ , ചെങ്കുളം , പന്നിയാര്‍ ജലവൈദ്യുത പദ്ധികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് കരാര്‍ നല്‍കിയത് വഴി സംസ്ഥാന സര്‍ക്കാരിന് 374 കോടി രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കേസ്. അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ കേസില്‍ ഒമ്പതാം പ്രതി ആയിരുന്നു.

കുറ്റ വിമുക്തന്‍

കുറ്റ വിമുക്തന്‍

ഏറെ കാലത്തെ നിയമ നടപടികള്‍ക്കൊടുവില്‍ സിബിഐ പ്രത്യേക കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സിബിഐ റിവിഷന്‍ ഹര്‍ജി സമര്‍പ്പിയ്ക്കുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം

രണ്ട് വര്‍ഷത്തിന് ശേഷം

2015 നവംബര്‍ 5 നാണ് സിബിഐ പ്രത്യേക കോടതി പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യത്തോടെ ഇടപെടുന്നത് ഇപ്പോഴാണ്.

സര്‍ക്കാര്‍ കക്ഷി

സര്‍ക്കാര്‍ കക്ഷി

സിബിഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ മാത്രമാണ് കോടതി നടപടി വേഗത്തിലാക്കണം എന്ന ആവശ്യവുമായി രംഗത്ത് വരുന്നത്.

 ഉപ ഹര്‍ജി

ഉപ ഹര്‍ജി

സിബിഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ കോടതി നടപടികള്‍ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉപ ഹര്‍ജി നല്‍കുന്നത്.

ലക്ഷ്യം തിരഞ്ഞെടുപ്പ്

ലക്ഷ്യം തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെന്നാണ് സിപിഎം ഉന്നയിക്കുന്ന ആരോപണം.

രാഷ്ട്രീയമായി നേരിടും

രാഷ്ട്രീയമായി നേരിടും

സര്‍ക്കാരിന്റെ നടപടിയെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് വ്യക്തമാക്കി.

പിണറായി മത്സരിയ്ക്കും

പിണറായി മത്സരിയ്ക്കും

സംസ്ഥാന സര്‍ക്കാര്‍ ലാവലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കിയാലും പിണറായി വിജയന് മത്സരിയ്ക്കാന്‍ തടസ്സമാകില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
UDF Government to re open Lavalin issue in High Court to tackle Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X