ഇന്നസെന്റിന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവന്തപുരം; ക്യാന്‍സര്‍ രോഗ ബാധിതനായ നടനും എംപിയുമായ ഇന്നസെന്റിന് വിദേശത്ത് പോയി ചികത്സ നടത്തുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നസെന്റ് വീണ്ടും രോഗബാധിതനായ കാര്യം ഫേസബുക്കിലൂടെ നേരത്തെ അറിയിച്ചിരുന്നു. ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്തനായ ശേഷം താന്‍ കൃത്യമായി വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു.

അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടര്‍ ചികിത്സ വേണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഈ കാരണത്താല്‍ എംപി എന്ന നിലയിലുള്ള ഔദ്യോഗിക പരിപ്പാടികളില്‍ പങ്കെടുക്കുകയില്ലെന്നും ഇന്നസെന്റ് ഫേസ്ബുക്കില്‍ പോസറ്റ് ചെയ്തിരുന്നു.
ചികിത്സ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ താന്‍ ഔദ്യോഗിക പരിപ്പാടികളിലേക്ക് തിരിച്ച് വരികെയും ചെയ്യുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. വിദഗ്ധ ചികത്സയ്ക്കായി അമേരിക്കയിലേക്ക് ഉടന്‍ പോകുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications