Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കര്‍ണാടകയും തെലങ്കാനയും ആവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കേരളത്തിനായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന അഞ്ച് ഗ്യാരണ്ടികളാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും സ്ത്രീകളെയും യുവാക്കളെയും ശക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചു വാഗ്ദാനങ്ങള്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചത്.

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ 3000 രൂപയാകും, ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷ, കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ, ചെറുപ്പക്കാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അഞ്ചു ലക്ഷം രൂപ പലിശ രഹിത വായ്പ തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു മുമ്പ് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധിയിലൂടെ യുഡിഎഫ് രംഗത്ത് വന്നിരിക്കുകയാണ്.

UDF guarantee

കര്‍ണാടകയിലും തെലുങ്കാനയിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്താന്‍ സഹായിച്ചതായി വിലയിരുത്തപ്പെട്ട ഗ്യാരണ്ടികളാണ് രാഹുല്‍ ഗാന്ധി കേരളത്തിലും പ്രഖ്യാപിച്ചത്. യുവജനങ്ങളുടെയും വനിതകളുടെയും പ്രായമായവരുടെയും വോട്ടുകള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് യുഡിഎഫിന്റെ ഈ നീക്കം. അധികാരത്തിലെത്തി എത്ര ദിവസത്തിനുള്ളില്‍ ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇതുകൂടാതെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംരക്ഷണം എന്നിവ ഉറപ്പാക്കാനായി പ്രത്യേക വകുപ്പ് രൂപീകരിക്കും എന്ന വാഗ്ദാനവും ഉണ്ട്. ഈ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ പ്രകടനപത്രിക വരും ദിവസങ്ങളില്‍ പുറത്തിറക്കുമെന്ന് യുഡിഎഫ് അറിയിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+