കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ദിപ്പൂർ പാത വിഷയം; ഒക്ടോബർ അഞ്ചിന് വയനാടിൽ യുഡിഎഫ് ഹർത്താൽ!

Google Oneindia Malayalam News

കൽപ്പറ്റ: ഒക്ടോബർ അഞ്ചിന് വനാടിൽ യുഡിഎഫ് ഹർത്താൽ. കേരളത്തെയും കർണാടകയെയും തമ്മിൽ ബന്ദിപ്പിക്കുന്ന ബന്ധിപ്പൂർ‌ പാതയിൽ പൂർണ്ണ ഗതഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

മദ്യപാനികൾക്ക് കഷ്ടകാലം... മദ്യ കമ്പനികൾ ഉത്പാദനം കുറച്ചു,'ജവാനെ'പോലും കിട്ടാനില്ല!!മദ്യപാനികൾക്ക് കഷ്ടകാലം... മദ്യ കമ്പനികൾ ഉത്പാദനം കുറച്ചു,'ജവാനെ'പോലും കിട്ടാനില്ല!!

കേന്ഗ്ര സർക്കാർ നീക്കത്തിനെതിരെ അഞ്ചാം തീയ്യതി 24 മണിക്കൂർ ഹർത്താലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബന്ദിപ്പൂര്‍ പാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്ന് വരുന്നുണ്ട്. ഹൈക്കോടതിയുടെ കർശന ഇടപെടലിനെ തുടർന്ന് കേരളത്തിൽ ഹർത്താലുകൾ ആഹ്വാനം ചെയ്തിരുന്നില്ല.

Hartal

ഹർത്താലിൽ വരുന്ന നാശ നഷ്ടങ്ങൾക്ക് ആഹ്വാനം ചെയ്തവരെ പ്രതിചേർത്ത് കേസെടുക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വീണ്ടും ഹർത്താൽ കാലം വരുകയണ്. യാത്രാനിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ പാതയില്‍ പൂര്‍ണ്ണമായി ഗതാഗതം നിരോധിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി അഭിപ്രായം തേടിയിരുന്നു.

കൊലേഗലിൽ നിന്ന് മൈസൂർ വഴി കോഴിക്കോട്ടേക്കുള്ള പാത കടുവ സങ്കേതത്തിന്റെ ഹൃദയഭാഗത്തിലൂടെ കടന്നുപോകുന്നതിനാൽ ബദൽപാത മെച്ചപ്പെടുത്തുകയാണ് വേണ്ടെതെന്നാണ് സുപ്രീംകോടതി നിർദേശിക്കുന്നത്. കേരളത്തിന് തിരിച്ചടിയായ നിരോധനത്തെ കർണാടകയും തമിഴ്‌നാടും പിന്തുണച്ചു. 75 കോടി മുടക്കി ബദൽ പാത വികസിപ്പിച്ചതായി കർണാടക സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന എൻ.എച്ച് 212ലെ സുൽത്താൻ ബത്തേരിക്കും ഗുണ്ടൽപേട്ടിനും എൻ.എച്ച് 67ൽ ഗുണ്ടൽപേട്ടിനും ഊട്ടിക്കുമിടയിലുമാണ് രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ യാത്രാവിലക്കുള്ളത്. ഈ സമയത്ത് അടിയന്തര സർവീസുകൾക്ക് പുറമേ നാല് ബസുകൾക്കും അനുമതിയുണ്ട്. എന്നാൽ യാത്രാ നിരോധനം വിനോദ സഞ്ചാരം, ചരക്ക് ഗതാഗതം, ആരോഗ്യം , ബിസിനസ് തുടങ്ങിയ മേഖലയിൽ തിരിച്ചടിയാണ് കേരളം നേരിടേണ്ടി വരിക.

English summary
UDF hartal in Wayanad on October 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X