കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍, വ്യാപാരികള്‍ വിട്ടുനില്‍ക്കും

  • By Anoopa
Google Oneindia Malayalam News

തിരുവന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. ഇന്ധനത്തിന്റെയും പാചകത്തിന്റെയും വില വര്‍ധനവിലും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ ബെഹ്‌റ അറിയിച്ചു. ഹര്‍ത്താല്‍ ദിവസം ജനങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും പൊതുഗതാഗതം തടസ്സപ്പെടുത്തുകയും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ksrtc


ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല എന്നിവര്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കോഴിക്കോട് സര്‍വ്വകാലാശാല ആറാം സെമസ്റ്റര്‍ ബിടെക്, ബിആര്‍ക്ക് (2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷ,
ഏഴാം സെമസ്റ്റര്‍ ബിടെക്, പാര്‍ട്ട് ടൈം ബിടെക് (2000 സ്‌കീം) സപ്ലിമെന്ററി പരീക്ഷ എന്നിവ മാറ്റിവെച്ചതായും അറിയിച്ചു.

English summary
UDF hartal in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X