Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികലയെ കണ്ടപ്പോൾ കോൺഗ്രസുകാരുടെ മനസുമാറി! ഹർത്താൽ ദിനത്തിൽ ശശികലയുടെ വാഹനം വിട്ടയച്ചു; വീഡിയോ...

തിങ്കളാഴ്ചത്തെ ഹർത്താലിൽ യുഡിഎഫ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി വാഹനങ്ങൾ തടഞ്ഞിരുന്നു.

പാലക്കാട്: കഴിഞ്ഞദിവസത്തെ യുഡിഎഫ് ഹർത്താലിൽ കോൺഗ്രസ് പ്രവർത്തകർ കെപി ശശികലയുടെ വാഹനം കടത്തിവിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മറ്റു വാഹനങ്ങൾ തടഞ്ഞിട്ട കോൺഗ്രസ് പ്രവർത്തകർ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയ്ക്ക് വഴിയൊരുക്കിയെന്നാണ് സോഷ്യൽ മീഡിയയിലെ ആക്ഷേപം.

പാലക്കാട് ജില്ലയിലെ ചാലിശേരിയിൽ വെച്ചാണ് സംഭവം. തിങ്കളാഴ്ചത്തെ ഹർത്താലിൽ യുഡിഎഫ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി വാഹനങ്ങൾ തടഞ്ഞിരുന്നു. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും രാവിലെ മുതൽ തന്നെ യുഡിഎഫ് പ്രവർത്തകർ വാഹന ഗതാഗതം തടസപ്പെടുത്തി. ഹർത്താലിനോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ ചാലിശേരിയിൽ വാഹനം തടയുന്നതിനിടെയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല അതുവഴിയെത്തിയത്.

fbvideo

ശശികല സഞ്ചരിച്ചിരുന്ന മാരുതി വാഗണർ കാറും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിട്ടു. എന്നാൽ കാറിനകത്ത് കെപി ശശികലയാണെന്ന് അറിഞ്ഞതോടെ പ്രവർത്തകരുടെ മനസുമാറി. തുടർന്ന് നേതാക്കൾ തന്നെ ഇടപെട്ട് ശശികലയ്ക്ക് വഴിയൊരുക്കി കൊടുക്കുകയായിരുന്നു.

വാഹനം കടത്തിവിടുന്നതിനിടെ ശശികല കോൺഗ്രസ് പ്രവർത്തകരോട് നന്ദി സൂചകമായി കൈവീശി കാണിക്കുകയും ചെയ്തു. എന്നാൽ, മറ്റു വാഹനങ്ങൾ തടഞ്ഞ കോൺഗ്രസുകാർ ഹിന്ദു ഐക്യവേദി നേതാവിനെ കണ്ടപ്പോൾ വാഹനം കടത്തിവിട്ടെന്ന് പറഞ്ഞാണ് സിപിഎം അനുഭാവികളടക്കമുള്ളവർ ചാലിശേരിയിലെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോൺഗ്രസിന് സംഘപരിവാറിനോടുള്ള സ്നേഹമാണ് വീഡിയോയിലൂടെ വ്യക്തമാകുന്നതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+