കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് ഹര്‍ത്താലില്‍ പലയിടങ്ങളിലും അക്രമം... ബസുകള്‍ക്കു നേരെ കല്ലേറ്‌

സമര അനുകൂലികള്‍ വാഹനം തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
യുഡിഎഫ് ഹര്‍ത്താലില്‍ കല്ലേറും അക്രമവും

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയായിരുന്നു ഹര്‍ത്താല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായണ് യുഡിഎഫ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ പലതും രാവിലെ ആരംഭിച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങില്‍ ബസിനു നേരെ സമര അനുകൂലികളുടെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിനു നേരെയാണ് സര്‍വീസ് ആരംഭിക്കുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നീവിടങ്ങളിലും ബസുകള്‍ തടഞ്ഞു.

കണ്ടിട്ട് ഏറെ നാളായി, ഒരിക്കല്‍ക്കൂടി... ഹണിപ്രീത് അഭ്യര്‍ഥിച്ചു, ജയിലിലെ ആദ്യ രാത്രി നടന്നത്...കണ്ടിട്ട് ഏറെ നാളായി, ഒരിക്കല്‍ക്കൂടി... ഹണിപ്രീത് അഭ്യര്‍ഥിച്ചു, ജയിലിലെ ആദ്യ രാത്രി നടന്നത്...

ജ്വല്ലറി ഉടമ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി... ജോലിക്കാരി ചെയ്തത്, നാട് മുഴുവന്‍ പാട്ടായി...ജ്വല്ലറി ഉടമ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി... ജോലിക്കാരി ചെയ്തത്, നാട് മുഴുവന്‍ പാട്ടായി...

1

എറണാകുളത്ത് പാലാരിവട്ടത്തും ബസിനു നേരെ കല്ലേറുണ്ടായി. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടയുകയും ചെയ്തു. ഹര്‍ത്താല്‍
തീര്‍ത്തും സമാധാനപരമായിരിക്കുമെന്നാണ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നതെങ്കിലും പലയിടങ്ങളിലും പ്രവര്‍ത്തകര്‍ അക്രമസംഭവങ്ങള്‍ നടത്തി. ബസുകള്‍ക്കെതിരായ കല്ലേറിനെ കൂടാതെ വാഹനങ്ങള്‍ തടയുകയും ചെയ്തു. കണ്ണൂരില്‍ സമര അനുകൂലികള്‍ ബാങ്ക് പൂട്ടിപ്പിച്ചു.

2

ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നായിരുന്നു വ്യാപാരികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പോലീസ് സംരക്ഷണം നല്‍കിയാല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. എന്നാല്‍ പലയിടങ്ങളിലും കടകള്‍ തുറന്നില്ല. തുറന്ന കടകളാവട്ടെ സമര അനുകൂലികള്‍ എത്തി അടപ്പിക്കുകയും ചെയ്തു. ഹര്‍ത്താലിനെ തുടര്‍ന്നു തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. കേരള സര്‍വകലാശാല, മഹാത്മാ ഗാന്ധി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവര്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.

English summary
UDF harthal in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X