Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേദിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സ്വാശ്രയ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയും സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന നേതാക്കന്മാര്‍ക്ക് അബിവാദ്യമര്‍പ്പിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം ശക്തമാക്കിയത്. സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും എം.ആര്‍.മഹേഷും നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേയ്ക്കു കടക്കുമ്പോഴും ഒരു ചര്‍ച്ച നടത്തിയെന്നല്ലാതെ അനുഭാവപൂര്‍വമായ ഒരു നിലപാടും സര്‍ക്കാര്‍ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

Harthal

സെക്രട്ടേറിയറ്റിലേക്ക് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് എത്തിയപ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് യൂത്ത്‌കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചത്. സന്ധിയില്ലാസമരം നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചു. ഇന്നലെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+