കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടാനയുടെ ആക്രമണത്തില്‍ പതിനൊന്നുകാരന് ദാരുണാന്ത്യം: വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പതിനൊന്നുകാരന് ദാരുണാന്ത്യം. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ ആദിവാസി കോളനിയിലാണ് സംഭവം. കര്‍ണാടകയിലെ മുതുമലയില്‍ നിന്നും ബന്ധുവീട്ടിലെത്തിയ മഹേഷ് (11) ആണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ആന ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു. കാട്ടാനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം കൊണ്ട് പൊറുതിമുട്ടിയ വടക്കനാട് പ്രദേശത്തെ സ്ത്രീകള്‍ നിരാഹാരസമരം തുടരുന്നതിനിടെയാണ് നൂല്‍പ്പുഴയില്‍ ആനയുടെ ആക്രമണത്തില്‍ കുട്ടി കൊല്ലപ്പെടുന്നത്.

വടക്കനട് പ്രദേശവാസികളുടെ പേടിസ്വപ്‌നമായ കൊമ്പന്‍ തന്നെയാണ് മഹേഷിനെ കൊലപ്പെടുത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്നലെ ജില്ലയില്‍ ഒന്നാംഘട്ട പ്രക്ഷോഭത്തിന് തുടക്കമിട്ടിരുന്നു. മഹേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അമ്പലവയല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് നൂല്‍പ്പുഴയിലും പരിസരപ്രദേശങ്ങളിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്.

wayanad

റോഡുപരോധമടക്കമുള്ള പരിപാടികളുമായാണ് പ്രദേശവാസികള്‍ മുന്നോട്ടുപോകുന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡി എഫ് ഒയെയും പ്രദേശവാസികള്‍ തടഞ്ഞുവെച്ചു. വയനാട്ടിലെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം പോലും നഷ്ടപ്പെടുന്ന അവസരത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും, മഹേഷിന്റ മരണത്തില്‍ പ്രതിഷേധിച്ചും യു ഡി എഫ് ജില്ലാകമ്മിറ്റി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. റംസാന്‍ വ്രതാനുഷ്ഠാനകാലമായതിനാല്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് മണി വരെയായിരിക്കും ഹര്‍ത്താല്‍.

English summary
UDF Harthal in wayand against wild elephant attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X