കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശം മൂത്ത് വാഹനം തടഞ്ഞു! മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പെട്ടു... പാരയായത് വീഡിയോ

യുഡിഎഫ് ഹർത്താലിൽ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ വാഹനം തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Google Oneindia Malayalam News

Recommended Video

cmsvideo
വാഹനം തടഞ്ഞ ബിന്ദു കൃഷ്ണക്ക് കിട്ടിയ പണി | Oneindia Malayalam

കൊല്ലം: കൊല്ലം ഡിസിസി പ്രസിഡന്റും മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം നടന്ന യുഡിഎഫ് ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞതിനാണ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നു! രണ്ടു യുവതികൾ സന്നിധാനം വരെ എത്തി! പിണറായി വരുന്നതിന് മുൻപേ...ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നു! രണ്ടു യുവതികൾ സന്നിധാനം വരെ എത്തി! പിണറായി വരുന്നതിന് മുൻപേ...

മട്ടൺ ബിരിയാണി കിട്ടിയില്ല! സീരിയൽ നടിക്ക് കൺട്രോൾ പോയി! തെറിവിളിയും അടിപിടിയും, സംഭവം കോഴിക്കോട്..മട്ടൺ ബിരിയാണി കിട്ടിയില്ല! സീരിയൽ നടിക്ക് കൺട്രോൾ പോയി! തെറിവിളിയും അടിപിടിയും, സംഭവം കോഴിക്കോട്..

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുവെന്ന കാരണത്താലാണ് കൊല്ലം ഈസ്റ്റ് പോലീസ് ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിന്ദു കൃഷ്ണയെ കൂടാതെ നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

bindukrishna

കഴിഞ്ഞദിവസം നടന്ന യുഡിഎഫ് ഹർത്താലിൽ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ വാഹനം തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബിന്ദു കൃഷ്ണ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇങ്ങനെയും പെൺകുട്ടികളോ? അതും കോഴിക്കോട്! മദ്യപിച്ചെത്തി ഹോട്ടലിൽ അഴിഞ്ഞാടി, പോലീസിനും പണിയായി...ഇങ്ങനെയും പെൺകുട്ടികളോ? അതും കോഴിക്കോട്! മദ്യപിച്ചെത്തി ഹോട്ടലിൽ അഴിഞ്ഞാടി, പോലീസിനും പണിയായി...

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും, പെട്രോൾ വില വർദ്ധനവിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഒക്ടോബർ 16 തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തിയത്. ഹർത്താലിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കെപിസിസി നേതൃത്വം കർശന നിർദേശം നൽകിയിരുന്നെങ്കിലും പലയിടത്തും യുഡിഎഫ് പ്രവർത്തകർ അഴിഞ്ഞാടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. പലയിടത്തും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ഹർത്താലനുകൂലികൾ ബലംപ്രയോഗിച്ച് അടപ്പിക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങൾക്ക് കാരണക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

English summary
udf harthal; police registered case against bindu krishna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X