ഹര്‍ത്താൽ വൻ വിജയമാക്കിയ ജനങ്ങളോട് നന്ദിയുണ്ടെന്ന് ചെന്നിത്തല! പ്രകോപനമുണ്ടാക്കിയത് സർക്കാർ...
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിരുന്നു. ആരെങ്കിലും ഈ നിർദേശം ലംഘിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: യുഡിഎഫിന്റെ സംസ്ഥാന ഹർത്താൽ വൻ വിജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർത്താൽ ഏറ്റെടുത്ത് വിജയിപ്പിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഹർത്താലിൽ അക്രമസംഭവങ്ങളുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. യുഡിഎഫ് ഹർത്താലിനിടെ പ്രകോപനമുണ്ടാക്കാൻ സംസ്ഥാന സർക്കാരും പോലീസും ശ്രമം നടത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഹർത്താലിനെ പൊളിക്കാനുള്ള നടപടികളുമായാണ് ബിജെപിയും സിപിഎമ്മും ഇറങ്ങിയത്. 12 ദിവസം മുൻപ് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമമെന്ന പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിരുന്നു. ആരെങ്കിലും ഈ നിർദേശം ലംഘിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആദ്യമായിട്ടില്ല ഹർത്താൽ നടക്കുന്നത്. ഹർത്താലിനെ ജനങ്ങൾ അനുകൂലിച്ചപ്പോൾ പോലീസിനെ ഉപയോഗിച്ച് സർക്കാർ പ്രകോപനം സൃഷ്ടിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടയിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചുകയറ്റാൻ ശ്രമമുണ്ടായെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.












Click it and Unblock the Notifications