കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരം ആര്‍ക്കൊപ്പം; യുഡിഎഫിന്‍റെ ആത്മവിശ്വാസം ഉണ്ണിത്താന്‍റെ ലീഡില്‍, പോരാടാന്‍ ബിജെപിയും ഇടതും

Google Oneindia Malayalam News

കാസര്‍കോട്: 2016 ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ച് പോരാട്ടം നടന്ന കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. കെ സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും മുന്നൊരുക്കങ്ങളും സജീവമായി കഴിഞ്ഞു. കഴിഞ്ഞ തവണ ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ നഷ്ടപ്പെട്ട സീറ്റ് എന്തുവിലകൊടുത്തും ഇത്തവണ പിടിച്ചെടുക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം.

<strong> ഡിഎംകെ സഖ്യത്തെ തള്ളിപ്പറഞ്ഞു; തമിഴ്നാട്ടില്‍ ഡിസിസി പ്രസിഡന്‍റിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു</strong> ഡിഎംകെ സഖ്യത്തെ തള്ളിപ്പറഞ്ഞു; തമിഴ്നാട്ടില്‍ ഡിസിസി പ്രസിഡന്‍റിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു

കെ സുരേന്ദ്രനെതിരെ പിവി അബ്ദുള്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് വിജയിച്ചതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ണിത്താന്‍ നേടിയ കൂറ്റന്‍ ലീഡാണ് യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്ത് പോരാട്ടം ശക്തമാക്കാനാണ് ഇടതുമുന്നയുടെ തീരുമാനവും.. ഇതോടെ മഞ്ചേശ്വരത്ത് പോരാട്ടം പൊടിപാറുമെന്ന് ഉറപ്പായി കഴിഞ്ഞു.. വിശദാംശങ്ങള്‍ ഇങ്ങനെ..

മത്സരിക്കാനില്ല

മത്സരിക്കാനില്ല

2016 ല്‍ 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാറിനും ജില്ലാ പ്രസിഡന്‍റ് അഡ്വ കെ ശ്രീകാന്തിനുമാണ് സാധ്യത കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കളംമാറിയെത്തിയ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയായി എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളും ശക്തമാണ്. എന്നാല്‍ അബ്ദുള്ളക്കുട്ടി വരുന്നതിനോട് ബിജെപിക്കുള്ളില്‍ത്തന്നെ ശക്തമായ എതിര്‍പ്പുണ്ട്.

അബ്ദുള്ളക്കുട്ടി വേണ്ട

അബ്ദുള്ളക്കുട്ടി വേണ്ട

മുസ്ലിംവോട്ടുകള്‍ക്ക് വന്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമായേക്കുമെന്നാണ് ഒരുവിഭാഗത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയായി എത്തുന്നത് കൊണ്ട് മാത്രം മുസ്ലിംവിഭാഗത്തിന്‍റെ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കില്ല, മാത്രവമല്ല പരമ്പരാഗതമായി പാര്‍ട്ടിക്ക് ലഭിക്കുന്ന വോട്ടുകളില്‍ ഇടിവുണ്ടാകുമെന്ന കാര്യവും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫ് ആത്മവിശ്വാസം

യുഡിഎഫ് ആത്മവിശ്വാസം

മറുവശത്ത് ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ണിത്താന്‍ നേടിയ ലീഡിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. 11113 വോട്ടിന്‍റെ ലീഡാണ് മണ്ഡ‍ലത്തില്‍ നിന്ന് ഉണ്ണിത്താന് ലഭിച്ചത്. 68,000 വോട്ടുകളാണ് ഉണ്ണിത്താന് ലഭിച്ചത്. എല്‍ഡിഎഫിന് ലഭിച്ചതാകട്ടെ 33,000 ത്തില്‍ താഴെ വോട്ടുകളും. 57,000 വോട്ടുകളുമായി മണ്ഡ‍ലത്തില്‍ രണ്ടാംസ്ഥാനം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു. യുവാക്കളെ മത്സരത്തിനിറക്കാനാണ് ലീഗ് കാമ്പില്‍ നിന്നുള്ള ആലോചന. സ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എംസി ഖമറുദ്ദീനും യൂത്ത് ലീഗ് നേതാവ് എകെഎം അഷറഫുമാണ് നിലവില്‍ സാധ്യതാ പട്ടികയിലുള്ളത്.

സിപിഎം ശ്രമം

സിപിഎം ശ്രമം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം മണ്ഡലത്തില്‍ ശക്തമായ തിരിച്ചുവരവിനാണ് ശ്രമം നടത്തുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കാതെ ബ്രഞ്ച്തലം മുതലുള്ള പ്രചാരണ പരിപാടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സിപിഎം മുന്‍ഗണ നല്‍കുന്നത്. 2006 ല്‍ സിഎച്ച് കുഞ്ഞമ്പുവിലൂടെ വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട്തവണയായി സിപിഎം മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ ഇതിനൊരു മാറ്റം ഉണ്ടാവുമെന്ന് തന്നെയാണ് ഇടത് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 2,08,145 വോട്ടര്‍മാരാണ് മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലുള്ളത്. ഇതില്‍ 1,58,584 പേര്‍ വോട്ട് രേഖപ്പെടുത്തി. 76.19% ആയിരുന്നു രേഖപ്പെടുപ്പിയ പോളിങ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ പിബി അബ്ദുല്‍ റസാഖിന് 56,870 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രന്‍ 56,781 വോട്ടു നേടി തൊട്ട് പിറകിലെത്തി. കേവലം 89 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ച മണ്ഡലത്തില്‍ 250 ലേറേ ആളുകളുടെ പേരില്‍ കള്ളവ്വോട്ട് നടന്നുവെന്നായിരുന്നു സുരേന്ദ്രന്‍റെ ആരോപണം.

<strong> സിപിഐക്ക് സീറ്റില്ല, ഒരു സീറ്റില്‍ മന്‍മോഹന്‍?; തമിഴ്നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ജുലൈ 18 ന്</strong> സിപിഐക്ക് സീറ്റില്ല, ഒരു സീറ്റില്‍ മന്‍മോഹന്‍?; തമിഴ്നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ജുലൈ 18 ന്

English summary
udf hope in manjeshwaram by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X