കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളാണ് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവ. കഴിഞ്ഞ കാലങ്ങളില്‍ തിരുവനന്തപുരത്ത് മാത്രമായിരുന്നു ത്രികോണ മത്സരം നിലനിന്നിരുന്നതെങ്കില്‍ ഇത്തവണ അത് മറ്റ് രണ്ട് മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനായാത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ്.

<strong>മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുതിച്ചുയരും; ചാഴിക്കാടന്‍റെ വിജയം 50000 ലേറെ വോട്ടിന്:യുഡിഎഫ്</strong>മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുതിച്ചുയരും; ചാഴിക്കാടന്‍റെ വിജയം 50000 ലേറെ വോട്ടിന്:യുഡിഎഫ്

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിയും ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലങ്ങളിലെ പോര് ശക്തമായി. ബിജെപി നിര്‍ണ്ണായക ശക്തിയായെന്ന് സമ്മതിക്കുന്നുണ്ടെങ്കിലു വിജയിക്കാന്‍ കഴിയുന്ന വോട്ടുകള്‍ മൂന്നിടത്തും അവര്‍ക്ക് നേടാന്‍ കഴിയില്ലെന്നാണ് ഇടത്-വലത് മുന്നണികള്‍ അവകാശപ്പെടുന്നത്. എത്ര തന്നെ അടിയൊഴുക്ക് ഉണ്ടായാലും മുന്ന് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ ജയിക്കുമെന്നാണ് കെസി വേണുഗോപാല്‍ അഭിപ്രയാപ്പെടുന്നത്.

എന്തൊക്കെ അടിയൊഴുക്കുണ്ടായാലും

എന്തൊക്കെ അടിയൊഴുക്കുണ്ടായാലും

എന്തൊക്കെ അടിയൊഴുക്കുണ്ടായാലും തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും യുഡിഎഫ് ജയിക്കുമെന്നാണ് കോണ്‍ഗ്രസ് സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നത്. ബിജെപി ഒരു ഭീഷണിയാവില്ല. തിരുവനന്തപുരത്ത് ശശി തരൂരും പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിയും തൃശൂരില്‍ ടിഎന്‍ പ്രതാപനും ഉറപ്പായും ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പ്രതാപന്‍റെ ആശങ്ക

പ്രതാപന്‍റെ ആശങ്ക

തൃശൂരില്‍ സുരേഷ് ഗോപിയുടെ വരവോടെയുണ്ടായ അടിയൊഴുക്കുകളില്‍ കെപിസിസി യോഗത്തില്‍ ടിഎന്‍ പ്രതാപന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്തൊക്കെ അടിയൊഴുക്കുകള്‍ ഉണ്ടായാലും തൃശൂരിലടക്കം കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെസി വേണുഗോപാല്‍ അഭിപ്രായപ്പെടുന്നത്.

സുരേഷ് ഗോപി വന്നത്

സുരേഷ് ഗോപി വന്നത്

ത‍ൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വന്നത് യുഡിഎഫിന്‍റെ വിജയ പ്രതീക്ഷയെ ബാധിച്ചിട്ടുണ്ടെന്നായിരുന്നു ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കിയത്.ബിഡിജെഎസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ബിജെപി സുരേഷ് ഗോപിയെ രംഗത്ത് ഇറക്കിയതോടെ ഭൂരിപക്ഷ സമുദായങ്ങളുടേതടക്കമുള്ള വലിയൊരു വിഭാഗം ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും ഇത് യുഡിഎഫിന് തിരിച്ചടിയാവുമെന്നാണ് പ്രതാപന്‍ പറ‍ഞ്ഞത്

നായര്‍ വോട്ടുകള്‍

നായര്‍ വോട്ടുകള്‍

വിചാരിക്കാത്ത അടിയൊഴുക്കുകളാണ് പലമേഖലയിലും സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ഉണ്ടായത്. ഹിന്ദു വോട്ടുകള്‍ പ്രത്യേകിച്ച് നായര്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടാവും, അങ്ങനെയങ്കില്‍ അത് യുഡിഎഫിന് തിരിച്ചടിയാണ്. തൃശൂരില്‍ നിന്ന് നെഗറ്റീവ് ഫലവും പ്രതീക്ഷിക്കണമെന്നും പ്രതാപന്‍ യോഗത്തെ അറിയിച്ചിരുന്നു.

ശക്തമായ പ്രവര്‍ത്തനം

ശക്തമായ പ്രവര്‍ത്തനം

സുരേഷ് ഗോപിക്കായി ശക്തമായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ നടന്നത്. വലിയതോതില്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. പരമ്പരാഗതമായി യുഡിഎഫിന് ലഭിക്കുന്ന വോട്ടുകളെയാണ് ഇത് ചോര്‍ത്തിയതെന്ന സംശയമാണ് ടിഎന്‍ പ്രതാപന്‍റെ ആശങ്കയ്ക്ക കാരണം.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും

തിരുവനന്തപുരത്തും പത്തനംതിട്ടയിലും

ശക്തമായ ത്രികോണ മത്സരം നടന്ന മറ്റ് രണ്ട മണ്ഡലങ്ങളായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് മണ്ഡലം കമ്മറ്റികള്‍ നല്‍കിയ പ്രാഥമിക കണക്കുകള്‍ പരിശോധിച്ച് കോണ്‍ഗ്രസ് നേരത്തെ വിലയിരുത്തിയിരുന്നു.

ഭൂരിപക്ഷം കുറയുമെങ്കിലും

ഭൂരിപക്ഷം കുറയുമെങ്കിലും

ഭൂരിപക്ഷം കുറയുമെങ്കിലും ശശി തരൂരും ആന്‍റോ ആന്‍റണിയും വിജയിച്ചു കയറും. രണ്ട് മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ച്ചവെച്ച ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ സിപിഎം മുന്നാംസ്ഥാനത്തേക്ക് പിന്തള്ളിപ്പോവുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

യുഡിഎഫിനോട് അടുപ്പിച്ചു

യുഡിഎഫിനോട് അടുപ്പിച്ചു

ബിജെപി സ്വാധീന ശക്തിയായ മാറുന്നുവെന്ന തോന്നല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടിനെ യുഡിഎഫിനോട് അടുപ്പിച്ചതാണ് ഇരു മണ്ഡലങ്ങളിലും കരുത്താവുക. ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫില്‍ എത്തുന്നത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയുണ്ടാക്കും.

സിപിഎം മൂന്നാം സ്ഥാനത്ത്

സിപിഎം മൂന്നാം സ്ഥാനത്ത്

ശബരിമല വിഷയത്തിന്‍റെ പേരില്‍ ഭൂരിപക്ഷ വോട്ടുകള്‍ കൂടി നഷ്ടപ്പെടുന്നതോടു കൂടിയാണ് ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോവാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിരീക്ഷണം.

കെ സുരേന്ദ്രന്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും

കെ സുരേന്ദ്രന്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ശക്തമായ ഭീഷണിയാണ് ഉയര്‍ത്തിയതെങ്കിലും പതിനായിരത്തിനടുത്ത് ഭൂരിപക്ഷത്തോടെ ആന്‍റോ ആന്‍റണിക്ക് വിജയിച്ചു കയറാന്‍ കഴിയുമെന്നാണ് യുഡിഎഫ് കരുതുന്നത്. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനേക്കാള്‍ 30000 വോട്ടുകള്‍ അധികം നേടി തിരുവനന്തപുരത്ത് ശശി തരൂരും വിജയിച്ചു കയറുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ അവകാശ വാദം.

English summary
udf hopes high in Thrissur, pathanamthitta and thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X