കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ 'താമര' 'കൈയ്യില്‍' വീഴും? യുഡിഎഫ് പ്രതീക്ഷ! കാരണം ഇതാണ്

Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങുമെന്ന് കണക്കാക്കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.എന്നാല്‍ കുമ്മനം രാജശേഖരന് പകരം സാധ്യത തീരെ കുറഞ്ഞ മറ്റൊരു സ്ഥാനാര്‍ത്ഥിയെ ബിജെപി കളത്തിലിറക്കിയതോടെ മണ്ഡലത്തിലെ കളി മാറി. ഇനി യുഡിഎഫും എല്‍ഡിഎഫും നേരിട്ടുള്ള പോരാട്ടമാണെന്നാണ് ഇരുകൂട്ടരും പറയുന്നത്.

കൂടത്തായി; ജോളിക്ക് താമരശേരിക്കാരനായ അഭിഭാഷകനുമായി ബന്ധം; അന്വേഷിക്കാന്‍ പോലീസ്കൂടത്തായി; ജോളിക്ക് താമരശേരിക്കാരനായ അഭിഭാഷകനുമായി ബന്ധം; അന്വേഷിക്കാന്‍ പോലീസ്

മികച്ച സ്ഥാനാര്‍ത്ഥിയുടെ അഭാവവും നിര്‍ജ്ജീവമായ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും യുഡിഎഫിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഇക്കുറി വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പാകുമെന്ന യുഡിഎഫ് കണക്ക് കൂട്ടുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്. വിശദാംശങ്ങളിലേക്ക്

പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ തുടക്കം മുതല്‍ തന്നെ കടുത്ത പ്രതിസന്ധിയാണ് മണ്ഡലത്തില്‍ ബിജെപി നേരിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്.

ഇട‍ഞ്ഞ് നേതാക്കള്‍

ഇട‍ഞ്ഞ് നേതാക്കള്‍

കുമ്മനം രാജശേഖരന്‍ തന്നെ എത്തിയാല്‍ മത്സരം കടുക്കുമെന്ന് പ്രതീക്ഷിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശയിലാക്കിയാണ് വിജയ പ്രതീക്ഷ ഇല്ലാതെ ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കുമ്മനത്തെ ഒഴിവാക്കിയ നടപടിയില്‍ ഇടഞ്ഞ് നില്‍ക്കുകയാണ് ആര്‍എസ്എസ്.

ഇടപെടാതെ ആര്‍എസ്എസ്

ഇടപെടാതെ ആര്‍എസ്എസ്

അതുകൊണ്ട് തന്നെ മുന്‍ വര്‍ഷങ്ങളില്‍ ബിജെപിക്ക് വേണ്ടി ആര്‍എസ്എസ് ഇക്കുറി വിട്ട് നില്‍ക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കുമ്മനത്തിനായി ആര്‍എസ്എസ് സജീവമായി ഇടപെട്ടിരുന്നു. വാശിയേറിയ പ്രചരണമായിരുന്നു ആര്‍എസ്എസ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇതുവരെ ഇടപെടാന്‍ ആര്‍എസ്എസ് തയ്യാറായിട്ടില്ല.

പ്രതീക്ഷയോടെ യുഡിഎഫ്

പ്രതീക്ഷയോടെ യുഡിഎഫ്

ബിജെപി സംസ്ഥാന നേതൃത്വം ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ബിജെപിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും ആര്‍എസ്എസിന്‍റെ പിന്‍മാറ്റവും ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.എന്നാല്‍ ബിജെപി വോട്ട് കുറഞ്ഞാല്‍ അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

വോട്ട് വീഴില്ല

വോട്ട് വീഴില്ല

ഒ രാജഗോപാലിനും കുമ്മനം രാജശേഖരനും അവരുടെ വ്യക്തിപ്രഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകള്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയേക്കില്ലെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ താമരയ്ക്ക് പോകേണ്ട വോട്ടുകള്‍ വ്യാപകമായി യുഡിഎഫിലെത്തുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

എന്‍എസ്എസ് വോട്ട്

എന്‍എസ്എസ് വോട്ട്

മാത്രമല്ല ഇക്കുറി എന്‍എസ്എസ് വോട്ടുകള്‍ യുഡിഎഫിനാണെന്ന നിലപാടാണ് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചിരുന്ന എന്‍എസ്എസ് വോട്ടുകളും കോണ്‍ഗ്രസില്‍ എത്തിയേക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നു. 40 ശതമാനാണ് വട്ടിയൂര്‍ക്കാവിലെ നായര്‍ പ്രാതിനിധ്യം.

പ്രതീക്ഷയോടെ എ​ല്‍ഡിഎഫ്

പ്രതീക്ഷയോടെ എ​ല്‍ഡിഎഫ്

അതേസമയം ബിജെപി വോട്ടുകളില്‍ തന്നെയാണ് ഇടതുമുന്നണിയും പ്രതീക്ഷ വെയ്ക്കുന്നത്. മാത്രമല്ല ബിജെപിയുടെ വിജയം തടയാനായി എല്‍ഡിഎഫ് അനുകൂലികള്‍ യുഡിഎഫിന് ഇക്കുറി വോട്ട് ചെയ്യില്ലെന്ന് എല്‍ഡിഎഫ് കണക്കാക്കുന്നു.സ്വന്തം വോട്ട് പെട്ടിയില്‍ ആകുന്നതോടൊപ്പം മേയര്‍ എന്ന നിലയിലുള്ള വികെ പ്രശാന്തിന്‍റെ പ്രതിച്ഛായയും മണ്ഡലത്തില്‍ അനുകൂലമായേക്കുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.

മഞ്ചേശ്വരത്ത് ന്യൂനപക്ഷ വോട്ടുകൾ നോട്ടമിട്ട് ബിജെപി, പ്രചാരണത്തിന് പളളിയും ചെമ്പരിക്ക ഖാസിയും!

റോയിയുടെ മരണം ജോളി ആഘോഷിച്ചത് ജോണ്‍സനൊപ്പം; അതും കല്ലറയിലെ മണ്ണ് ഉണങ്ങുതിന് മുമ്പ്

English summary
UDF hopes high in Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X