കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ: അലന്റെയും താഹയുടേയും വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കും

Google Oneindia Malayalam News

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ. യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരുടെ വീടുകൾ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ സന്ദർശിച്ചു. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടി ചോദ്യം ചെയ്ത മുനീർ ഏത് സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയതെന്നും ചോദിക്കുന്നു. എംകെ മുനീറിന്റെ സന്ദർശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച ഇരുവരുടേയും വീടുകൾ സന്ദർശിക്കെന്നും മുനീർ വ്യക്തമാക്കി.

പൌരത്വ നിയമ ഭേദഗതി പിൻവലിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നജീബ് ജങ്ങ്പൌരത്വ നിയമ ഭേദഗതി പിൻവലിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നജീബ് ജങ്ങ്

ഏത് തരത്തിലാണ് ഈ വിഷത്തിൽ ഇടപെടേണ്ടത് എന്ന കാര്യം യുഡിഎഫ് ചർച്ചയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അലന്റെയും താഹയുടേയും വീടുകൾ സന്ദർശിച്ച ശേഷമാണ് മുനീറിന്റെ പ്രതികരണം. എന്നാൽ അന്തിമ തീരുമാനം ഘടകകക്ഷികളുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

uapacase-1

അലനെയും താഹയെയും മുൻവിധിയോടെ മാവോയിസ്റ്റുകളെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, പി ജയരാജൻ എന്നിവരുടെ ഇടപെടൽ സംശയാസ്പദമാണെന്നും എംകെ മുനീർ ഇരുവരേടും വീടുകൾ സന്ദർശിച്ച ശേഷം പ്രതികരിച്ചു. മാധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അലനും താഹയും മാവോയിസ്റ്റ് പ്രവർത്തകർ ആണെന്ന നിലപാടിൽ നിന്ന് മുഖ്യമന്ത്രി മാറാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് വിദ്യാർത്ഥികൾക്ക് വേണ്ടി ഇടപെടൽ നടത്തുന്നത്.

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് നിയമ വിദ്യാർത്ഥിയായ പാലാട്ട് നഗറിൽ അലൻ ഷുഹൈബിനെയും ജേണലിസ് വിദ്യാർത്ഥിയായ താഹ ഫസലിനെയും പോലീസ് അറസ്റ്റ് ചെയ്ത് ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തുന്നത്.

English summary
UDF interferes in Pantheerakavu UAPA case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X