കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും മുസ്ലീം ലീഗ്

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: ആഭ്യന്തര വകുപ്പിലെ പ്രശ്‌നങ്ങള്‍ മുന്നണിയില്‍ ഉന്നയിക്കുമെന്ന് ലീഗ്. യുഡിഎഫ് സംവിധാനം പരാജയമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗിന്റെ അടിയന്തര യോഗത്തിലാണ് യൂഡിഎഫിനും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. ലീഗിന്റെ അഞ്ച് മന്ത്രിമാരേയും യോഗത്തിലേയക്ക് വിളിപ്പിച്ചിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയെന്ന് ഇടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാതിരുന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും ലീഗ് യോഗം വിലയിരുത്തി.

Muslim League Flag

കോണ്‍ഗ്രസിലെയും മുന്നണിയിലേയും പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാത്തതില്‍ ലീഗിന് കടുത്ത അസംതൃപ്തിയാണുള്ളത്. പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡോ കോണ്‍ഗ്രസ് നേതാക്കളോ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ കോണ്‍ഗ്രസ് കരുതുന്ന പോലെ രാഹുല്‍ തരംഗം എന്നൊന്നല്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ജയിലിലെ ഫേസ് ബുക്ക് ഉപയോഗം വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാരിന് പ്രതിഛായ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുന്നണിക്കെതിരെ കടുതേത വിമര്‍ശനവുമായി ഘടകകക്ഷികള്‍ തന്നെ രംഗത്ത് വരുന്നതിനെതിരെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.

English summary
Muslim League secretariat consider UDF is a failure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X