കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യനെ വീഴ്ത്താന്‍ സരിതക്ക് 5 കോടി വാഗ്ദാനം

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം:സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ തുടരുന്നു. മുഖ്യമന്ത്രിയെ വീഴ്ത്താന്‍ ഭരണ കക്ഷിയിലെ ഒരു നേതാവ് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സരിത പറയുന്നത്. മംഗളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന 'പറയാന്‍ പലതും ബാക്കി' എന്ന പംക്തിയിലാണ് സരിത യുടെ വെളിപ്പെടുത്തല്‍.

ആദ്യം രണ്ട് കോടിയാണ് വാഗ്ദാനം ചെയ്തത്. പിന്നീട് അഞ്ച് കോടി വരെയായി. അവരുടെ താത്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കാതിരുന്നതിനാലാണ് താന്‍ ജയിലില്‍ കിടക്കേണ്ടിവന്നതെന്ന് സരിത പറയുന്നു.

Saritha S Nair

ഭരണകക്ഷിയിലെ ഗൂഢാലോചന സംഘത്തിന്റെ തലവന്‍ എന്നാണ് സരിത പറയുന്നത്. മുഖ്യമന്ത്രിക്കും മറ്റൊരു മന്ത്രിക്കും എതിരെ ഗവര്‍ണര്‍ക്ക് പരാതി കൊടുക്കാനായിരുന്നു ആവശ്യം. മാധ്യമങ്ങളുടെ പിന്തുണ ഉറപ്പാക്കുമെന്നും ഭരണകക്ഷിയിലെ നേതാവ് ഉറപ്പ് നല്‍കിയിരുന്നത്രെ.

എന്നാല്‍ ഈ വാഗ്ദാനം താന്‍ സ്വീകരിച്ചില്ലെന്നാണ് സരിത പറയുന്നത്. സോളാര്‍ കേസ് പുറത്ത് വരുന്നതിന് മുമ്പാണത്രെ സംഭവം. തനിക്കുള്ള ബാധ്യതകള്‍ താന്‍ തന്നെ തീര്‍ത്തോളാമെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നും സരിത ആ നേതാവിനോട് പറഞ്ഞുവത്രെ.

ഇതോടെയാണ് തനിക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് സരിത പറയുന്നത്. വാഗ്ദാനം സ്വീകരിക്കാതിരുന്നതിലാല്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാിക്കൊള്ളാനാണത്രെ ആ നേതാവ് സരിതയോട് പറഞ്ഞത്.

സരിതയുടെ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിലേക്കാണെന്നാണ് ആരോപണം. മുഖ്യമന്ത്രിയെക്കൂടാതെ അപ്പോള്‍ മന്ത്രിയായിരുന്ന കെബി ഗണേഷ്‌കുമാറിനേയും ജോര്‍ജ്ജ് ലക്ഷ്യമിട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്.

English summary
UDF leader offered 5 crore to topple CM: Saritha S Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X