സരിതയെ പറ്റിച്ച യുഡിഎഫ് ഉന്നതന്‍ ആര്?
തിരുവനന്തപുരം:സരിത എസ് നായരുടെ മൊഴി അട്ടിമറിച്ച യുഡിഎഫിലെ ഉന്നതന്‍ ആരെന്ന കാര്യത്തില്‍ ഇപ്പോഴേ തര്‍ക്കം തുടങ്ങിയിരിക്കുന്നു. മുന്നണിയില്‍ ഇപ്പോള്‍ അത്രക്ക് സ്വാധീനമില്ലാത്ത ഒരു ഘടകക്ഷി നേതാവാണ് ആള്‍ എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. മൊഴി അട്ടിമറിച്ച സംഭവത്തില്‍ ഇദ്ദേഹത്തിന് വ്യക്തിപരമായ ചില താത്പര്യങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു.
സരിത പറയുന്ന യുഡിഎഫ് ഉന്നതന്‍ ആര്‍ ബാലകൃഷ്ണ പിള്ളയാണെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
സമയമാകുമ്പോള്‍ ഉന്നതന്റെ പേര് പുറത്ത് പറയും എന്നാാണ് സരിത പറഞ്ഞത്. താന്‍ ഭീഷണിപ്പെടുത്തുകയല്ല, മടുത്തിട്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും സരിത പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞാണ് മൊഴി മാറ്റിയതെന്നും സരിത വ്യക്തമാക്കി.

സരിതയുടെ അമ്മ ഇന്ദിര ദേവിയാണ് ഡിസംബര്‍ 31 ന് മൊഴി അട്ടിമറിച്ച കാര്യം വെളിപ്പെടുത്തിയത്.. സരിതയെ രാഷ്ട്രീയമായും സാമ്പത്തികമായും പലരും ഉപയോഗിച്ചു എന്നും അവര്‍ പറഞ്ഞിരുന്നു. മൊഴി പുറത്ത് വന്നിരുന്നെങ്കില്‍ മന്ത്രിസഭയിലെ മൂന്നോ നാലോ മന്ത്രിമാര്‍ രാജിവക്കേണ്ടി വന്നേനെയെന്നും സരിതയുടെ അമ്മ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിലെ ഐ വിഭാഗം നേതാക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തെടുക്കാന്‍ സരിതയെ ചാരപ്പണിക്ക് നിയോഗിച്ചിരുന്നതായും വാര്‍ത്തയുണ്ട്. മംഗളം ദിനപത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. എ ഗ്രൂപ്പിലെ ഒരു ഉന്നതന്റെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു ഇതെന്നും പറയുന്നു. ശ്രീധരന്‍ നാര്‍ക്കൊപ്പമാണ് ഈ ഉന്നതനായ നേതാവിനെ കണ്ടെതെന്നും വാര്‍ത്തയില്‍ പറയുന്നു.
സരിത ആദ്യം എഴുതിത്തയ്യാറാക്കിയ മൊഴിയുടെ പകര്‍പ്പ് യുഡിഎഫിലെ ഒരു ഉന്നത നേതാവിന്റെ കൈവശം ഉണ്ടെന്നും വാര്‍ത്തയിലുണ്ട്.












Click it and Unblock the Notifications