നിയമസഭ സീറ്റുകളില്‍ യുഡിഎഫ് മുന്നേറ്റം 110 സീറ്റില്‍ : ഞെട്ടിച്ച് ബിജെപി, രണ്ടക്കം കടന്നു, ഇടതിന് 19 മാത്രം
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളുമായി ആധിപത്യം തുടർന്ന യു ഡി എഫിന് നിയമസഭ മണ്ഡലങ്ങിലും വന്‍ മുന്നേറ്റം. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 41 സീറ്റിലേക്ക് ഒതുങ്ങിയ യു ഡി എഫ് ഇത്തവണ 110 മണ്ഡലങ്ങളിലാണ് മുന്നേറുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വമ്പന്‍ ലീഡ് നല്‍കിയ ഉടുമ്പന്‍ചോല, കൂത്തുപറമ്പ്, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, ബേപ്പൂർ അടക്കമുള്ള മണ്ഡലങ്ങള്‍ ഇത്തവണ യു ഡി എഫ് പക്ഷത്തേക്ക് ചേക്കറി. 2019 ല്‍ 123 മണ്ഡലങ്ങളില്‍ യു ഡി എഫ് ഒന്നാമത് എത്തിയിരുന്നു.
പല ശക്തി കേന്ദ്രങ്ങളും കൈവിട്ട എല്‍ ഡി ഫിന് നിലനിർത്താന്‍ സാധിച്ചത് 19 മണ്ഡലങ്ങളിലെ മേധാവിത്വം മാത്രമാണ്. പയ്യന്നൂര്‍, കല്യാശേരി, ധര്‍മടം, മട്ടന്നൂര്‍, തലശേരി, മലമ്പുഴ, ഷൊര്‍ണൂര്‍, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, കയ്പമംഗലം, കൊടുങ്ങല്ലൂര്‍, വൈക്കം, മാവേലിക്കര, കൊട്ടാരക്കര, കുന്നത്തൂര്‍, വർക്കല മണ്ഡലങ്ങള്‍ മാത്രമാണ്. ഈ മണ്ഡലങ്ങളില്‍ തന്നെ പലിയിടത്തും നേരിയ ഭൂരിപക്ഷം മാത്രമാണുള്ളതും. 99 സീറ്റുകളുമായി വീണ്ടും അധികാരത്തിലെത്തിയ പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്ന ജനവിധിയാണ് എന്നതില്‍ ഇത് എന്നതില്‍ സംശയമില്ല.

തൃശൂരിലെ ലോക്സഭയിലേക്ക് ആദ്യമായി കേരളത്തില്‍ നിന്ന് ഒരു എംപിയെ വിജയിപ്പിച്ച ബി ജെ പിക്കും നിയമസഭ മണ്ഡലങ്ങളുടെ കണക്കില്‍ മികച്ച നിലയാണുള്ളത്. 11 സീറ്റുകളിലാണ് ഇത്തവണ അവർ മുന്നിട്ട് നില്‍ക്കുന്നത്. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നാട്ടിക, ഇരിങ്ങാലക്കുട, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂർ, കാട്ടാക്കട, ആറ്റിങ്ങല്‍ എന്നിവയാണ് ബി ജെ പിക്ക് മുന്‍തൂക്കം നല്‍കുന്ന നിയമസഭ മണ്ഡലങ്ങള്‍.
കഴിഞ്ഞ തവണ നേമത്ത് മാത്രമായിരുന്നു ബി ജെ പിക്ക് ഒന്നാമത് എത്താന്‍ സാധിച്ചിരുന്നത്. ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷമാണ് നേമം ബി ജെ പിക്ക് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ വട്ടിയൂര്‍ക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങല്‍(6287), പുതുക്കാട്(12692), ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂര്‍(14117), ഒല്ലൂര്‍(10363), മണലൂര്‍(8013) എന്നിങ്ങനെയായിരുന്നു ബി ജെ പി ഭൂരിപക്ഷം. കഴിഞ്ഞ തവണ എല്‍ ഡി എഫ് വിജയിച്ച മണ്ഡലങ്ങളാണ് എന്നതാണ് ശ്രദ്ധേയം.
ഒമ്പത് മണ്ഡലങ്ങളില്‍ ബി ജെ പിക്ക് രണ്ടാമത് എത്താനും സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം , കാസർഗോഡ്, ഗുരുവായൂർ ഇവിടങ്ങളിലാണ് ബി ജെ പിക്ക് രണ്ടാമത് എത്താന്‍ സാധിച്ചിട്ടുള്ളത്.












Click it and Unblock the Notifications