കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് കച്ചകെട്ടി; എട്ടും പിടിക്കും, താരങ്ങളും പട്ടികയില്‍, നാലില്‍ ഉറപ്പിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ കോൺഗ്രസ് തരംഗം...? | Oneindia Malayalam

തിരുവനന്തപുരം: നഷ്ടപ്പെട്ട എല്ലാ സീറ്റുകളും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കഴിഞ്ഞതവണ എട്ട് സീറ്റുകളാണ് നഷ്ടമായത്. ഇതില്‍ നാലെണ്ണത്തില്‍ ഇത്തവണ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക എന്ന് നേതാക്കള്‍ പറയുന്നു.

എല്ലാ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ധാരണയായെന്ന് കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എംഎല്‍എമാര്‍, താരങ്ങള്‍ എന്നിവരെല്ലാം ഇത്തവണ സ്ഥാനാര്‍ഥി പട്ടികയിലുണ്ടെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ വരവോടെ സജീവ പ്രചാരണത്തിന് കോണ്‍ഗ്രസ് കളത്തിലിറങ്ങും. കേരളത്തില്‍ നടന്ന സര്‍വ്വെകളും ഇത്തവണ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്.....

സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

ടിഎന്‍ പ്രതാപന്‍, കെ ബാബു, പിസി ചാക്കോ, കെ സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് പുറമെ ഫുട്‌ബോള്‍ താരം ഐഎം വിജയനും സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ അദ്ദേഹം പിന്‍മാറിയാന്‍ ഡീന്‍ കുര്യാക്കോസിനെ വീണ്ടും രംഗത്തിറക്കിയേക്കും.

സമുദായ സമവാക്യം

സമുദായ സമവാക്യം

കഴിഞ്ഞ തവണ തോറ്റ എട്ട് മണ്ഡലങ്ങളിലും ഇത്തവണ വിജയിക്കണമെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്. സിപിഎം കോട്ടകളിലും ഇളക്കം തട്ടിക്കാനാണ് ശ്രമം. സ്ഥാനാര്‍ഥി നിര്‍ണയം സമുദായ സമവാക്യങ്ങള്‍ കൂടി പരിശോധിച്ചായിരിക്കും. നാല് മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.

പ്രതീക്ഷയുള്ള നാല് മണ്ഡലങ്ങള്‍

പ്രതീക്ഷയുള്ള നാല് മണ്ഡലങ്ങള്‍

തൃശൂര്‍, ചാലക്കുടി, ഇടുക്കി, കണ്ണൂര്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഇത്തവണ വിജയ പ്രതീക്ഷയുണ്ട്. തൃശൂരിലും ചാലക്കുടിയിലും ശക്തരായ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കും. ടിഎന്‍ പ്രതാപന്‍, പിസി ചാക്കോ എന്നിവര്‍ക്കാണ് തൃശൂരില്‍ സാധ്യത കല്‍പ്പിക്കുന്നത്.

അടൂരും സമ്പത്തും

അടൂരും സമ്പത്തും

കോന്നി എംഎല്‍എ അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ മല്‍സരിപ്പിക്കുമെന്നാണ് വിവരം. ഈഴവ സമുദായ സ്വാധീനം പരിഗണിച്ചാണിത്. ആറ്റിങ്ങലില്‍ എ സമ്പത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ഇടയില്ല. രണ്ടുതവണ മല്‍സരിച്ച സാഹചര്യത്തിലാണിത്. ഒരുപക്ഷേ, ഇദ്ദേഹത്തിന്റെ കാര്യത്തില്‍ സിപിഎം ഇളവ് വരുത്തുമെന്നും സൂചനയുണ്ട്.

ആലത്തൂരില്‍ പരീക്ഷണം

ആലത്തൂരില്‍ പരീക്ഷണം

ആലത്തൂരില്‍ ഐഎം വിജയനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. വിജയനുമായി ചര്‍ച്ച നടന്നുവെന്ന് നേതാക്കള്‍ പറയുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ല. പാലക്കാട് ഷാഫി പറമ്പില്‍ എംഎല്‍എയെ വച്ച് ശക്തമായ പോരാട്ടത്തിനും കോണ്‍ഗ്രസ് ഒരുങ്ങുന്നുണ്ട്. ഇവിടെ രാജേഷിന്റെ കാര്യത്തില്‍ പാര്‍ട്ടി നയത്തില്‍ ഇളവുകള്‍ വരുത്തി വീണ്ടും സിപിഎം മല്‍സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണൂരില്‍ മാറ്റമുണ്ടായേക്കില്ല

കണ്ണൂരില്‍ മാറ്റമുണ്ടായേക്കില്ല

ചാലക്കുടിയില്‍ വിഎം സുധീരന്‍, കെ ബാബു എന്നിവരാണ് പട്ടികയിലുള്ളത്. ഉമ്മന്‍ ചാണ്ടി മല്‍സരിക്കുകയാണെങ്കില്‍ അത് ഇടുക്കിയിലാകും. അദ്ദേഹം തയ്യാറായില്ലെങ്കില്‍ ഇവിടെ മുന്‍ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ തന്നെ മല്‍സരിപ്പിക്കാനാണ് സാധ്യത. കണ്ണൂരില്‍ കെ സുധാകരന്‍ തന്നെയാകും.

കാസര്‍കോട് ശ്രദ്ധാകേന്ദ്രം

കാസര്‍കോട് ശ്രദ്ധാകേന്ദ്രം

കാസര്‍ക്കോട് കഴിഞ്ഞ തവണ 7000ത്തോളം വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്‍ ജയിച്ചത്. ഇത്തവണ കരുണാകരന്‍ മല്‍സരിക്കുന്നില്ല. പൊതുസമ്മതരെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഈ മണ്ഡലത്തില്‍ ബിജെപിയും ശക്തമായ മല്‍സരത്തിന് ഒരുങ്ങുന്നുണ്ട്.

 ബിജെപിയുടെ വരവ്

ബിജെപിയുടെ വരവ്

അതേസമയം, ബിജെപി ഇത്തവണ ദക്ഷിണേന്ത്യ കൂടുതലായി ശ്രദ്ധിക്കുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ അവര്‍ കേരളത്തില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങൡ എല്ലാ തരത്തിലുള്ള നീക്കത്തിനും ഒരുങ്ങുകയാണ്. കാസര്‍കോട് ആണ് ബിജെപി ശ്രദ്ധ ചെലുത്തുന്ന ഒരു മണ്ഡലം.

7000ത്തോളം മാത്രം

7000ത്തോളം മാത്രം

യുഡിഎഫും എല്‍ഡിഎഫും ഇടവിട്ട് ജയിക്കുന്ന മണ്ഡലമാണ് കാസര്‍കോട്. കഴിഞ്ഞതവണ കരുണാകരന്‍ ജയിച്ചത് 7000ത്തോളം മാത്രം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി, മറ്റു മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കി, മണ്ഡലം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ശബരിമല വിഷയം കാസര്‍കോട് ജില്ലയില്‍ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

സാധ്യതയുള്ളവര്‍

സാധ്യതയുള്ളവര്‍

ആര്‍എസ്എസിന് കാസര്‍കോട് ജില്ലയിലുള്ള സ്വാധീനമാണ് ബിജെപിക്ക് ആശ്വാസം നല്‍കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്, സികെ പത്മനാഭന്‍ എന്നിവരില്‍ ആരെങ്കിലും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 172652 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി നേടിയത്.

 ബിജെപി പ്രതീക്ഷിക്കുന്നത്

ബിജെപി പ്രതീക്ഷിക്കുന്നത്

കാസര്‍കോടിന് പുറമെ കേരളത്തില്‍ ബിജെപി മറ്റു മൂന്ന് മണ്ഡലങ്ങളില്‍ കൂടി വിജയ സാധ്യത കാണുന്നു. തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളിലാണ് ബിജെപിക്ക് വിജയ പ്രതീക്ഷ. എന്നാല്‍ നാല് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് പാര്‍ട്ടി തീരുമാനം. ഇത്തവണ ഈ നാലിടത്തും ത്രികോണ മല്‍സരമാകുമെന്ന് ഉറപ്പ്.

രാഹുല്‍ പ്രധാനമന്ത്രിയാകണം; ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍, പ്രിയങ്കയും രാഹുലും ഉപകാരം!!രാഹുല്‍ പ്രധാനമന്ത്രിയാകണം; ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍, പ്രിയങ്കയും രാഹുലും ഉപകാരം!!

English summary
Lok Sabha Election: UDF candidates planning likely this way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X