ഒരുമനയൂര്‍ പഞ്ചായത്ത് എല്‍ഡിഎഫിന്
തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ട് പക്ഷത്തിനും ലാഭവും നഷ്ടവും. 23 വാര്‍ഡുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പാണ് നടന്നത്. കണക്ക് നോക്കുമ്പോള്‍ വലിയ വ്യത്യാലമൊന്നും ഇല്ലെങ്കിലും എല്‍ഡിഎഫിനും യുഡിഎഫിനും ചെറിയ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്., ബിജെപിക്ക് അല്‍പം ശക്തി തെളിയിക്കാനും ആയി.
15 സീറ്റ് യുഡിഎഫിനും എട്ട് സീറ്റ് എല്‍ എഫിനും എന്ന നിലയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോള്‍ യുഡിഎഫിന്റെ സീറ്റ് 14 ആയി കുറഞ്ഞു. എട്ട് സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ഒരു സീറ്റില്‍ ബിജെപി ജയിക്കുകയും ചെയ്തു.

കണക്കില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെങ്കിലും നേടിയതും നഷ്ടപ്പെട്ടതുമായ വാര്‍ഡുകള്‍ വ്യത്യസ്തമാണ്. യുഡിഎഫില്‍ നിന്ന് മൂന്ന് സീറ്റുകളാണ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. എന്നാല്‍ അതുപോലെ എല്‍ഡിഎഫിന്റെ രണ്ട് സീറ്റുകള്‍ യുഡിഎഫും പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ ഒരു സിറ്റിങ് സീറ്റില്‍ ആണ് ബെജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്.
15 സീറ്റ് എന്നത് 14 ആയി കുറഞ്ഞു എന്നത് മാത്രമല്ല യുഡിഎഫിന് നേരിട്ട വെല്ലുവിളി. ഒരു വാര്‍ഡിലെ തോല്‍വി ഇവര്‍ക്ക് നഷ്ടപ്പെടുത്തിയത് ഒരു പഞ്ചായത്തിന്റെ തന്നെ ഭരണമാണ്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്.












Click it and Unblock the Notifications