കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഡിഎഫിനെ ഞെട്ടിച്ച നീക്കത്തിനൊരുങ്ങി യുഡിഎഫ്; അലന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കും

Google Oneindia Malayalam News

കോഴിക്കോട്; പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജന്‍സ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്‍റെ പിതാവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്.കോഴിക്കോട് കോര്‍പ്പറേഷനിലേക്കാണ് ഷുഹൈബ് മത്സരിക്കുക. ആ‍ര്‍എംപി ടിക്കറ്റിലാണ് ഷുഹൈബിന്‍റെ മത്സരം. ഇതോടെ ജില്ലയിൽ നിർണായക നീക്കത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്. ഷുഹൈബിനെ പിന്തുണയ്ക്കാനാണ് മുന്നണി ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

സിപിഎമ്മിൽ നിന്ന് പുറത്ത്

സിപിഎമ്മിൽ നിന്ന് പുറത്ത്

സിപിഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്. കേസിൽ അലന്റെ അറസ്റ്റിന് പിന്നാലെ സിപിഎമ്മിനെ ഒരു ഘട്ടത്തിൽ പോലും ഷുഹൈബോ കുടുംബമോ തള്ളിപ്പറഞ്ഞിട്ടില്ല. അതേസമയം കേസിൽ ഉൾപ്പെട്ടതോടെ അലനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.

ആർഎംപി സ്ഥാനാർത്ഥി

ആർഎംപി സ്ഥാനാർത്ഥി

അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിന് പിന്നാലെയും പാർട്ടിക്കെതിരെ യാതൊരു വിമർശനവും ഷുഹൈബ് ഉയർത്തിയിരുന്നില്ല.അതിനിടെയാണ് ഏവരേയും ഞെട്ടിച്ച് കൊണ്ട് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഷുഹൈബ് പ്രഖ്യാപിച്ചത്. പോലിസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്തമെന്നായിരുന്നു ആർഎംപി പ്രതികരിച്ചത്.

വലിയങ്ങാടി

വലിയങ്ങാടി

കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് ജനവിധി തേടുന്നത്.എല്‍ജെഡിയുടെ തോമസ് മാത്യുവാണ് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് ഇതുവരേയും ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ഇവിടെ ഷുഹൈബിനെ പിന്തുണയ്ക്കാനാണ് യുഡിഎഫിന്റെ തിരുമാനമെന്നാണ് സൂചന.

യുഡിഎഫ് നീക്കം

യുഡിഎഫ് നീക്കം

ഡിവിഷനിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്നാണ് യുഡിഎഫ് തിരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോ്‍ട്ടുകൾ. യുഡിഎഫാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചിരുന്നത്. അന്ന് എൽജെഡിയ്ക്കായിരുന്നു സീറ്റ്. അന്ന് 517 വോട്ടുകൾക്കായിരുന്നു ഇവിടെ യുഡിഎഫ് വിജയം.

രണ്ടും കൽപ്പിച്ച് യുഡിഎഫ്

രണ്ടും കൽപ്പിച്ച് യുഡിഎഫ്

എൽജെഡി ഇത്തവണ എൽഡിഎഫിലേക്ക് പോയതോടെ വലിയങ്ങാടിയിൽ കോൺഗ്രസോ ലീഗോമത്സരിച്ചേക്കാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു ചർച്ചകൾ. ഇരു പാർട്ടികളും ഇതിനുള്ള ചരടുവലികളും നടത്തിയിരുനന്ു. എന്നാൽ ഷുഹൈബ് മത്സരിക്കാൻ എത്തിയതോടെ കളം അറിഞ്ഞ് കളിക്കാനൊരുങ്ങുകയാണ് യുഡിഫ്.

തിരിച്ചടിയാകുമെന്ന്

തിരിച്ചടിയാകുമെന്ന്

ഷുഹൈബിനെ പിന്തുണയ്ക്കുന്നതിലൂടെ അത് സിപിഎമ്മിന് നൽകുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമെന്ന് നേതൃത്വം കരുതുന്നുണ്ട്.ഉടൻ തന്നെ ഇക്കാര്യത്തിൽ അന്തിമ തിരുമാനം നേതൃത്വം കൈക്കൊള്ളും.അതേസമയം യുഡിഎഫിനൊപ്പം മറ്റ് ചെറുകക്ഷികളുടെ കൂടി തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആർഎംപി.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; അലന്റെ പിതാവ് ഷുഹൈബ് ആർഎംപി സ്ഥാനാർഥി;മത്സരിക്കുന്നത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി
എൽഡിഎഫിന് മുൻതൂക്കം

എൽഡിഎഫിന് മുൻതൂക്കം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള കോർപറേഷനുകളിലൊന്നാണ് കോഴിക്കോട്. ഇടതുമുന്നണിക്ക് വലിയ മേധാവിത്വമുള്ള ഇവിടെ ആകെ ഒരു ടേമിലാണ് കോൺഗ്രസ് വിജയിച്ചത്. എൽഡിഎഫിന് 50 സീറ്റുകളും യുഡിഎഫിന് 18 സീറ്റുകളുമാണ് ഉള്ളത്.ബിജെപിക്ക് ഇവിടെ ഏഴ് സീറ്റുകൾ ഉണ്ട്.

തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയിൽ ഗ്രീന്‍പ്രോട്ടോക്കോള്‍,ലംഘിച്ചാൽ 50000 രൂപ പിഴതിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയിൽ ഗ്രീന്‍പ്രോട്ടോക്കോള്‍,ലംഘിച്ചാൽ 50000 രൂപ പിഴ

പാലായില്‍ സിപിഎം സിപിഐയെ കൈവിട്ടും കളിക്കും... ഈ കളിയില്‍ നഷ്ടം സിപിഐയ്ക്ക് മാത്രം, എങ്ങനെ?പാലായില്‍ സിപിഎം സിപിഐയെ കൈവിട്ടും കളിക്കും... ഈ കളിയില്‍ നഷ്ടം സിപിഐയ്ക്ക് മാത്രം, എങ്ങനെ?

ജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നുജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നു

മുന്നോക്ക സംവരണം; ലീഗിനോട് 4 ചോദ്യങ്ങളുമായി ജലീൽ..അന്നത്തെ പിന്തുണ എന്തിന്റെ പേരിലായിരുന്നുമുന്നോക്ക സംവരണം; ലീഗിനോട് 4 ചോദ്യങ്ങളുമായി ജലീൽ..അന്നത്തെ പിന്തുണ എന്തിന്റെ പേരിലായിരുന്നു

English summary
UDF may support alen'sfather shuhaib from valiyangadi in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X