Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ യുഡിഎഫ് കുതിപ്പ്; തിരുവനന്തപുരത്ത് ബിജെപി, ഇടതുപക്ഷത്തിന് തിരിച്ചടി

Recommended Video

cmsvideo
    മനോരമ ന്യൂസ്- കാർവി അഭിപ്രായ സർവേ ഫലം | Oneindia Malayalam

    തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റമെന്ന് മനോരമ ന്യൂസ്- കാർവി അഭിപ്രായ സർവേ ഫലം. സംസ്ഥാനത്ത് ആകെയുള്ള 20 മണ്ഡലങ്ങളിൽ 13 ഇടത്തും യുഡിഎഫിന് മുൻതൂക്കമുണ്ടെന്നാണ് സർവേ പ്രവചിക്കുന്നത്. 3 സീറ്റുകളിൽ ഇടതുപക്ഷത്തിനാണ് മുൻതൂക്കം. അതേ സമയം എൻഡിഎ നിലമെച്ചപ്പെടുത്തുമെന്നും സർവേ പ്രവചിക്കുന്നു.

    യുഡിഎഫ് 43 ശതമാനവും എൽഡിഎഫ് 38 ശതമാനവും എൻഡിഎ 13 ശതമാനവും മറ്റുള്ളവർ 6 ശതമാനവും വീതം വോട്ട് നേടിയേക്കാമെന്നാണ് സൂചന. യുഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം അധികം വോട്ട് നേടുമ്പോൾ എൻഡിഎയ്ക്ക് 3 ശതമാനത്തോളം വോട്ട് കൂടും.

    നാല് മണ്ഡലങ്ങളിൽ പ്രവചനാതീതം

    നാല് മണ്ഡലങ്ങളിൽ പ്രവചനാതീതം

    വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമാണെന്നാണ് സർവേ പറയുന്നത്. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക. തിരുവനന്തപുരത്ത് യുഡിഎഫും എൻഡിഎയും തമ്മിലാണ് മത്സരമെന്ന് സർവേ പറയുന്നു

     വയനാട്ടിൽ കോൺഗ്രസ് തന്നെ

    വയനാട്ടിൽ കോൺഗ്രസ് തന്നെ

    വയനാട്ടിൽ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നതിന് മുൻപ് നടന്ന സർവേയിൽ പോലും യുഡിഎഫിന് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് പറയുന്നത്. യുഡിഎഫിന് 43 ശതമാനവും എൽഡിഎഫിന് 38 ശതമാനവും എൻഡിഎയ്ക്ക 9 ശതമാനവും വോട്ട് ലഭിച്ചേക്കും.

    തിരുവനന്തപുരത്ത് ഇങ്ങനെ

    തിരുവനന്തപുരത്ത് ഇങ്ങനെ

    ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം, സിറ്റിംഗ് എംപിയായ ശശി തരൂരും കുമ്മനം രാജശേഖരനും തമ്മിലാകും തലസ്ഥാന നഗരത്തിലെ പ്രധാന പോരാട്ടമെന്നാണ് സർവേ പറയുന്നത്. യുഡിഎഫും എൻഡിഎയും ഒപ്പത്തിനെപ്പമെന്നും എൽഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നുമാണ് പ്രവചനം.എൻഡിഎയ്ക്ക് 36 ശതമാനവും യുഡിഎഫിന് 35 ശതമാനവും വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് 25 ശതമാനവും.

    വടകരയിലും പ്രചവനാതീതം

    വടകരയിലും പ്രചവനാതീതം

    കേരളം ഉറ്റു നോക്കുന്ന മറ്റൊരു പ്രധാന മണ്ഡലമായ വടകരയിലും കാര്യങ്ങൾ ഫോട്ടോ ഫിനീഷിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷത്തിന് വേണ്ടി പി ജയരാജനും യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരനുമാണ് കളത്തിലുള്ളത്. എൽഡിഎഫ് 44 ശതമാനവും യുഡിഎഫ് 43 ശതമാനവും വോട്ട് നേടിയേക്കുമെന്നാണ് പ്രവചനം.

    പത്തനംതിട്ടയിൽ ആര്?

    പത്തനംതിട്ടയിൽ ആര്?

    പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അഭിപ്രായ സർവേ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശബരിമല വിഷയം ഏറ്റവും അധികം ചർച്ചയാകുന്ന മണ്ഡലത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. മാവേലിക്കരയിലും ഫോട്ടോഫിനീഷാണ് പ്രതീക്ഷിക്കുന്നത്.

     തൃശൂരിൽ

    തൃശൂരിൽ

    തൃശൂരിൽ കടുത്ത മത്സരമാണ് പ്രവചിക്കുന്നതെങ്കിലും യുഡിഎഫ് 42 ശതമാനം വോട്ട് നേടി മേൽക്കൈ നിലനിർത്തുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. കോഴിക്കോടും കടുത്ത മത്സരത്തിൽ 42 ശതമാനം വോട്ട് നേടി യുഡിഎഫാണ് മുമ്പിൽ. പൊന്നാനിയിലും മലപ്പുറത്തും യുഡിഎഫ് ബഹുദൂരം മുന്നിലാണ്. പാലക്കാട് ഇടതുമുന്നണി സ്ഥാനാർത്ഥി എംബി രാജേഷിന്റെ വിജയം ഉറപ്പിക്കാമെന്ന് സർവേ പറയുന്നു.

    പത്തിൽ 7ലും യുഡിഎഫ്

    പത്തിൽ 7ലും യുഡിഎഫ്

    കഴിഞ്ഞ ദിവസം പുറത്ത് വന്ന മനോരമ-കാർവി സർവേയുടെ ആദ്യഘട്ട ഫലത്തിൽ കേരളത്തിലെ 10 മണ്ഡലങ്ങളിൽ 7ഇടത്ത് യുഡിഎഫിന് മുൻതൂക്കവും ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

     രണ്ടിടത്ത് ഇടതുപക്ഷം

    രണ്ടിടത്ത് ഇടതുപക്ഷം

    കടുത്ത മത്സരം നടക്കുന്ന ആലത്തൂർ, ഇടുക്കി, എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂർ, കാസർഗോഡ്, യുഡിഎഫ് സിറ്റിംഗ് സീറ്റായ കോട്ടയം, കൊല്ലം, എറണാകുളം എന്നീ മണ്ഡലങ്ങളിൽ യുഡിഎഫിന് മുൻതൂക്കമുണ്ടെന്നാണ് സർവേ പ്രവചിച്ചത്. അതേസമയം ആലപ്പുഴയിലും ആറ്റിങ്ങലിലും എൽഡിഎഫിനാണ് മേൽക്കൈ.

    ആരാകണം മുഖ്യമന്ത്രി

    ആരാകണം മുഖ്യമന്ത്രി

    കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാകാൻ ആരാണ് യോഗ്യൻ എന്ന ചോദ്യത്തോട് അഭിപ്രായ സർവേയിൽ പങ്കെടുത്ത 26 ശതാനം പേരും ഉമ്മൻചാണ്ടിയുടെ പേരാണ് നിർദ്ദേശിച്ചത്. പിണറായി വിജയന് 25 ശതമാനം പേരുടെ പിന്തുണ അതേ സമയം .11 മണ്ഡലങ്ങളിൽ പിണറായി വിജയനാണ് മുൻതൂക്കം. 9 ഇടത്ത് ഉമ്മൻചാണ്ടിക്കാണ് പിന്തുണയെന്നും സർവേ പറയുന്നു.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+