കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് വീണ്ടും പിളരും; യുഡിഎഫ് മതിയെന്ന് ജോസഫ് വിഭാഗം,മാണിയുടെ ഭാവി യുഡിഎഫ് യോഗത്തിന് ശേഷം!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരെയുള്ള നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. തുടര്‍ന്ന് യുഡിഎഫ് യോഗവും മാണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

കേരള കോണ്‍ഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയകാര്യ സമിതിയെന്നതിനാല്‍ മാണിയോടുളള നിലപാട് കടുപ്പിക്കാനാണ് സാധ്യത. എന്നാല്‍ കെഎം മാണിയുമായി നല്ല ബന്ധത്തിലുള്ള മുസ്ലീം ലീഗ് മാണിയെ വേണ്ടെന്നു വെയ്ക്കുന്ന നിലപാടിനെ പിന്തുണയ്ക്കാന്‍ സാധ്യതയില്ല. അതിനാല്‍ യുഡിഎഫിന്റെ വാതിലുകള്‍ മാണിക്ക് മുന്നില്‍ കൊട്ടിയടക്കപ്പെടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

 ജോസഫ് വിഭാഗം

ജോസഫ് വിഭാഗം

യുഡിഎഫിനൊപ്പം മതിയെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസഫ് വിഭാഗത്തിന്. അടുത്ത പാര്‍ട്ടി യോഗങ്ങളില്‍ ശക്തമായി ഈ നിലപാട് ഉന്നയിക്കാനാണ് ജോസഫ് വിഭാഗം ലക്ഷ്യമിടുന്നതും.

 പരസ്യ വിമര്‍ശനം

പരസ്യ വിമര്‍ശനം

കോട്ടയത്തെ പാര്‍ട്ടിയുടെ നിലപാടിനെ പിജെ ജോസഫും മോന്‍സ് ജോസഫും പരസ്യമായി വിമര്‍ശിച്ചിരുന്നു. അതിനാല്‍ മാണിയെ ഒഴിവാക്കി ജോസഫ് വിഭാഗത്തെ ഉള്‍പ്പെടുത്തിയുള്ള സാധ്യതയും യുഡിഎഫ് പരിശോധിക്കുന്നുണ്ട്.

 അജണ്ട

അജണ്ട

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയുടെ പ്രധാന അജണ്ട സംഘടനാ തെരഞ്ഞെടുപ്പാണെങ്കിലും മാണി വിഷയമാണ് ചൂടുപിടിച്ച ചര്‍ച്ചയാവുക.

 കോട്ടയം ഡിസിസി

കോട്ടയം ഡിസിസി

കെഎം മാണിയും ജോസ് കെ മാണിയും ഏകാധിപത്യ തീരുമാനങ്ങളെടുക്കുന്ന മാണി കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നതാണ് മുറിവേറ്റ കോട്ടയം ഡിസിസിയുടെ നിലപാട്.

English summary
UDF meeting will decide KM Mani's fortune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X