കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരാഹാരം കിടക്കുന്ന അനുപ് ജേക്കബിന്റെ ആരോഗ്യ നില മോശം; ആശുപത്രിയിലേക്ക് മാറ്റി

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ നിരാഹാരം ഇരിക്കുന്ന അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്.

ശനിയാഴ്ച രാവിലെ ഡോക്ടര്‍മാരുടെ സംഘം അനൂപ് ജേക്കബിനെ പരിശോധിച്ചിരുന്നു. പശോധനയില്‍ ആരോഗ്യ സ്ഥിതി മോശമായെന്ന് മനസ്സിലായതോടെ അനൂപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. നാല് ദിവസമായി പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരസമരം തുടരുകയാണ്.

Anoop Jacob

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ നിയമസഭ കവാടത്തിലാണ് എംഎല്‍എമാര്‍ നിരാഹാര സമരം നടത്തുന്നത്. കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിനൊപ്പം കോണ്‍ഗ്രസ്സ് അംഗങ്ങളായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലീഗ് എംഎല്‍എമാര്‍ അനുഭാവ സത്യഗ്രഹവും നടത്തുന്നുണ്ട്.

അതേസമയം, പ്രതിപക്ഷ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തെത്തി. യുക്തിയില്ലാത്ത സമരമാണിത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ നയമപരമായ എല്ലാ നടപടികളും എടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതികളില്‍ വിജിലന്‍സ് അന്വേഷണത്തിനും തയ്യാറാണ്. പരാതികളില്‍ പരിഹാരമുണ്ടാക്കാനുള്ള സംവിധാനം കൊണ്ടുവരാനും സര്‍ക്കാര്‍ സന്നദ്ധമാണ്. എന്നാല്‍ ഇതൊന്നും സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നും പിന്നെയെങ്ങനെയാണ് സമവായമുണ്ടാകുകയെന്നും മന്ത്രി ചോദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍:

ഒരു ഹര്‍ത്താല്‍ നടത്തി അതിനും ഉള്ളില്‍ നിന്ന് തന്നെ കുത്ത്; ഹര്‍ത്താലിനെതിരെ വിഡി സതീശന്‍

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് സുധീരന്‍

English summary
UDF MLA's hunger strike enters 4th day; Anoop Jacob hospitalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X