തെരഞ്ഞെടുപ്പിനു മുമ്പ് അക്രമം അഴിച്ചുവിട്ട് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കം: എ വിജയരാഘവന്‍
മലപ്പുറം: തെരഞ്ഞെടുപ്പിനു മുമ്പ് അക്രമം അഴിച്ചുവിട്ട് സംസ്ഥാനത്ത് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് കെഎസ്‌യു അക്രമസമരം അരങ്ങേറിയത്. യുഡിഎഫ് ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയും.
പിഎസ്‌സി റാങ്ക് ഹോൾഡർമാരെ സഹായിക്കാനല്ല പന്തൽ കെട്ടി യൂത്ത് കോൺഗ്രസ് ഇരിക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് മുന്നേറുന്ന എൽഡിഎഫ് സർക്കാരിനെതിരെ മറ്റൊന്നും യുഡിഎഫിന് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് ഇടതുപക്ഷമുന്നേറ്റം തടയാൻ ഹീനമാർഗം ഉപയോഗിക്കുന്നു. തിരുവനന്തപുരത്ത് ആസൂത്രിതകലാപത്തിനും ജില്ലകളിൽ അനുബന്ധകലാപത്തിനുമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കലാപം അഴിച്ചുവിട്ട് എൽഡിഎഫിന്റെ ഭരണത്തുടർച്ച തടയാനാവില്ല.
അക്രമവും കൊലപാതകവും സംഘടിപ്പിക്കുന്നവരെ തീറ്റിപ്പോറ്റുന്ന സംഘടനയാണ് കോൺഗ്രസ്. ഗ്രൂപ്പു തിരിഞ്ഞ് കൊലപാതകം വരെ ഇവർ നടത്തുന്നു. അക്രമസമരത്തിൽനിന്ന് പിന്മാറി ജനാധിപത്യമാർഗത്തിലേക്ക് യുഡിഎഫ് തിരിച്ചുവരണം. പെട്രോൾ വില നൂറ് രൂപയിലേക്കും പാചകവാതകവില ആയിരത്തിലേക്കും കുതിക്കുകയാണ്. റവന്യൂ കമ്മി കുറയ്ക്കാനാണ് വില വർധിപ്പിക്കുന്നത്.
യുഡിഎഫ് അക്രമങ്ങൾക്കും ഇന്ധനവില വർധനക്കും എതിരെ
സിപിഐ(എം)ഉം എൽഡിഎഫും സമാധാനപരമായി പ്രതിഷേധം ഉയർത്തും. എൽഡിഎഫ് ജാഥയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞ സർക്കാരിനെ സാധാരണക്കാർ അംഗീകരിക്കുന്നതിന്റെ തെളിവാണ് സ്വീകരണങ്ങൾ. മുഖ്യമന്ത്രി മുൻകൈയെടുത്ത് വയനാട്ടിൽ വിവിധപദ്ധതികൾ നടപ്പാക്കുകയാണ്. കോഴിക്കോട്ടും വലിയ തോതിൽ വികസനം വന്നു. ഇടതുപക്ഷത്തിനേ വികസനത്തുടർച്ച സാധ്യമാക്കാനാകൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കയാണ്.
വർഗീയതയോട് വ്യക്തമായ നിലപാട് ഇല്ലാത്തവരാണ് യുഡിഎഫുകാർ. ഒരു വർഗീയതയോടും സിപിഐ(എം) സന്ധിചെയ്യില്ല. ഒരു വർഗീയതയെയയും പ്രോത്സാഹിപ്പിക്കാൻ പാടില്ല. യുഡിഎഫ് ഒരു വർഗീയതയോട് സന്ധി ചെയ്യുകയും ഒന്നിനോട് വോട്ട് കച്ചവടം നടത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications