• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തെരഞ്ഞെടുപ്പിനു മുമ്പ് അക്രമം അഴിച്ചുവിട്ട് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കം: എ വിജയരാഘവന്‍

മലപ്പുറം: തെരഞ്ഞെടുപ്പിനു മുമ്പ് അക്രമം അഴിച്ചുവിട്ട് സംസ്ഥാനത്ത് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് കെഎസ്‌‌യു അക്രമസമരം അരങ്ങേറിയത്‌. യുഡിഎഫ് ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയും.

പിഎസ്‌‌സി റാങ്ക് ഹോൾഡർമാരെ സഹായിക്കാനല്ല പന്തൽ കെട്ടി യൂത്ത്‌ കോൺഗ്രസ്‌ ഇരിക്കുന്നത്‌. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് മുന്നേറുന്ന എൽഡിഎഫ് സർക്കാരിനെതിരെ മറ്റൊന്നും യുഡിഎഫിന് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് ഇടതുപക്ഷമുന്നേറ്റം തടയാൻ ഹീനമാർഗം ഉപയോഗിക്കുന്നു. തിരുവനന്തപുരത്ത് ആസൂത്രിതകലാപത്തിനും ജില്ലകളിൽ അനുബന്ധകലാപത്തിനുമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്‌. കലാപം അഴിച്ചുവിട്ട്‌ എൽഡിഎഫിന്റെ ഭരണത്തുടർച്ച തടയാനാവില്ല.

അക്രമവും കൊലപാതകവും സംഘടിപ്പിക്കുന്നവരെ തീറ്റിപ്പോറ്റുന്ന സംഘടനയാണ്‌ കോൺഗ്രസ്‌. ഗ്രൂപ്പു തിരിഞ്ഞ് കൊലപാതകം വരെ ഇവർ നടത്തുന്നു. അക്രമസമരത്തിൽനിന്ന്‌ പിന്മാറി ജനാധിപത്യമാർഗത്തിലേക്ക്‌ യുഡിഎഫ്‌ തിരിച്ചുവരണം. പെട്രോൾ വില നൂറ് രൂപയിലേക്കും പാചകവാതകവില ആയിരത്തിലേക്കും കുതിക്കുകയാണ്‌. റവന്യൂ കമ്മി കുറയ്ക്കാനാണ്‌ വില വർധിപ്പിക്കുന്നത്‌.

യുഡിഎഫ്‌ അക്രമങ്ങൾക്കും ഇന്ധനവില വർധനക്കും എതിരെ

സിപിഐ(എം)ഉം എൽഡിഎഫും സമാധാനപരമായി പ്രതിഷേധം ഉയർത്തും. എൽഡിഎഫ്‌ ജാഥയ്ക്ക് മികച്ച സ്വീകരണമാണ്‌ ലഭിക്കുന്നത്‌. വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞ സർക്കാരിനെ സാധാരണക്കാർ അംഗീകരിക്കുന്നതിന്റെ തെളിവാണ്‌ സ്വീകരണങ്ങൾ. മുഖ്യമന്ത്രി മുൻകൈയെടുത്ത്‌ വയനാട്ടിൽ വിവിധപദ്ധതികൾ നടപ്പാക്കുകയാണ്‌. കോഴിക്കോട്ടും വലിയ തോതിൽ വികസനം വന്നു. ഇടതുപക്ഷത്തിനേ വികസനത്തുടർച്ച സാധ്യമാക്കാനാകൂ എന്ന്‌ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കയാണ്‌.

വർഗീയതയോട്‌ വ്യക്തമായ നിലപാട് ഇല്ലാത്തവരാണ് യുഡിഎഫുകാർ. ഒരു വർഗീയതയോടും സിപിഐ(എം) സന്ധിചെയ്യില്ല. ഒരു വർഗീയതയെയയും പ്രോത്സാഹിപ്പിക്കാൻ പാടില്ല. യുഡിഎഫ് ഒരു വർഗീയതയോട്‌ സന്ധി ചെയ്യുകയും ഒന്നിനോട് വോട്ട് കച്ചവടം നടത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് വീണ്ടും ഭരണത്തിലെത്തുമ്പോൾ പാലായുടെ വികസനം പുതിയ തലങ്ങളിലേക്ക് കടക്കും: ജോസ് കെ മാണി

സിഎഎയില്‍ കേസെടുത്തില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നു, സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് കുഞ്ഞാലിക്കുട്ടി

കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് തിലകനോട് വിശദീകരണം ചോദിച്ചയാള്‍, ഇടവേള ബാബുവിനെതിരെ ഷമ്മി!!

എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച ഉറപ്പ്: വെള്ളാപ്പള്ളി, കുട്ടനാട് സീറ്റ് ക്രിസ്ത്യാനികള്‍ മാത്രമോ?

English summary
UDF move to unleash violence before elections: A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X