ബിജെപി അംഗത്തെ പാര്ട്ടിക്കാര് കാറില്‍ കയറ്റിക്കൊണ്ടുപോയി; ബത്തേരിയില്‍ അവിശ്വാസം പരാജയപ്പെട്ടു
സുല്‍ത്താന്‍ബത്തേരി: ഇടത്പക്ഷമുന്നണിയുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അംഗം അധ്യക്ഷനായ വയനാട് ബത്തേരി നഗരസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പരാജയപ്പെട്ടു.
ബിജെപി അംഗത്തിന്റെ കൂടി പിന്തുണയില്‍ അവിശ്വാസ പ്രമേയം പാസാക്കാമെന്നായിരുന്നു യുഡിഎഫിന്റെ കണക്ക്കൂട്ടല്‍. ബിജെപി കൗണ്‍സിലറായ സാബു യുഡിഎഫ് പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന സൂചനകളുണ്ടായിരുന്നു. രാവിലെ നഗരസഭയില്‍ എത്തിയ ഇദ്ദേഹത്തെ ബിജെപി നേതൃത്വം കയറ്റി ദൂരസ്ഥലത്തേക്ക് മാറ്റിയതോടെയാണ് പ്രമേയം പരാജയപ്പെടുകയായിരുന്നു.. വിശദാംശങ്ങള്‍ ഇങ്ങനെ.

പ്രതിപക്ഷത്ത്
മുപ്പത്തിയഞ്ച് അംഗങ്ങളുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ അധ്യക്ഷനായ കേരള കോണ്‍ഗ്രസിന്റെ ഒരു അംഗം അടക്കം പതിനേഴ് അംഗങ്ങളാണ് ഭരണപക്ഷത്ത് ഉള്ളത്. യുഡിഎഫ് നേതൃത്വം നല്കുന്ന പ്രതിപക്ഷത്ത് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് വരെ 16 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തു
എന്നാല്‍ ഈയിടെ നടന്ന ഉപതിരഞ്ഞെുപ്പില്‍ കരിവള്ളിക്കുന്ന് വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തതോടെ യുഡിഎഫിന്റെ അംഗസഖ്യയും പതിനേഴായി. ബിജെപിക്ക് ഒരു അംഗവുമായിരുന്നു ഉണ്ടായിരുന്നത്.

യുഡിഎഫ് അവിശ്വാസം
ഈ അവസ്ഥ നിലനില്‍ക്കെയാണ് നഗരസഭാ ഭരണത്തിന് എതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ലെങ്കിലും ബിജെപി അംഗമായ സാബു അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നായിരുന്നു സൂചന.

ബിജെപി അംഗം സാബു
കഴിഞ്ഞ ദിവസവരെ അഞ്ജാത കേന്ദ്രത്തിലായിരുന്നു സാബു ശനിയാഴ്ച രാവിലെ നഗരസഭയില്‍ എത്തി. ഇതോടെ യുഡിഎഫിന്റെ 17 അംഗങ്ങളുടേയും സാബുവിന്റെയും പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാവും എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയിരുന്നു.

സ്വന്തം പാര്ട്ടിക്കാര്
എന്നാല്‍, ചര്‍ച്ച നടക്കുന്ന കൗണ്‍സില്‍ ഹാളില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്വന്തം പാര്ട്ടിക്കാര് ബിജെപി അംഗമായ എം കെ സാബുവിനെ നഗരസഭയ്ക്ക് പുറത്ത് വെച്ച് കാറില്‍ കയറ്റി കൊണ്ടുപോകുന്നതായിരുന്നു പിന്നീട് കണ്ടത്.

സിപിഎം-ബിജെപി ഒത്തുകളി
എല്‍ഡിഎഫ് അംഗങ്ങളും ബിജെപി അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതോടെയാണ് അവിശ്വാസം പരാജയപ്പെടുകയായിരുന്നു. നഗരസഭാ ഭരണത്തിനെതിരെ സാബു നിലപാട് എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായി സാബുവിനെ തട്ടിക്കൊട്ടുപോകുകയായിരുന്നെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ 11ന്
കഴിഞ്ഞ 11ന് യുഡിഎഫ് കൗണ്‍സിലര്‍മാരായ എന്‍ എം വിജയന്, ആര് രാജേഷ് കുമാര്‍, പി പി അയ്യൂബ്, ഷബീര്‍ അഹമ്മദ് എന്നിവരാണ് ചെയര്മാന് ടി എല്‍ സാബു, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജി എന്നിവര്‍ക്കെതിരെ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് കെ പവിത്രന് മുമ്പാകെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

പിന്തുണ
യുഡിഎഫിലെ 17 കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പുവെച്ചിരുന്നു. ബിജെപി അംഗത്തിന്റെയും ചില ഭരണപക്ഷ കൗണ്‍സിലര്‍മാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

സിപിഎം 16
ബത്തേരി നഗരസഭയില്‍ സിപിഎം 16, കേരളാ കോണ്‍ഗ്രസ് (എം) ഒന്ന് എന്നിങ്ങനെയാണ് ഇടുതുമുന്നണിയിലെ അംഗബലം. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ഒമ്പത്, മുസ്ലിം ലീഗിന് എട്ട് ഉള്‍പ്പെടെയാണ് 17 അംഗങ്ങളും.
-
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന്










Click it and Unblock the Notifications