Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫോ എൽഡിഎഫോ? മറ്റൊരു എക്സിറ്റ് പോൾ ഫലം കൂടി പുറത്ത്...വോട്ട് വ്യത്യാസം വെറും 3 ശതമാനം മാത്രം

സംസ്ഥാനത്ത് യു ഡി എഫിന് കൂറ്റൻ വിജയം പ്രവചിച്ച് മറ്റൊരു സർവ്വെ ഫലം കൂടി. ഡിബി ലൈവ് ആണ് യു ഡി എഫ് മുന്നേറ്റം പ്രവചിക്കുന്നത്. സംസ്ഥാനത്ത് 43 ശതമാനത്തോളം വോട്ടുകൾ യു ഡി എഫിന് നേടാൻ സാധിക്കുമെന്നാണ് സർവ്വെ പ്രവചനം. എൽ ഡി എഫ് വോട്ട് വിഹിതം 40 ശതമാനത്തിലൊതുമെന്നും സർവ്വെ പറയുന്നു.

സീറ്റുകളുടെ കണക്കെടുത്താൽ യു ഡി എഫ് 78 മുതൽ 84 വരെ സീറ്റുകളിൽ വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം 52-58 സീറ്റുകളിൽ എൽ ഡു എഫ് ചുരുങ്ങും. എൻ ഡി എയ്ക്ക് രണ്ട് മുതൽ ആറ് വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ പ്രവചിക്കുന്നുണ്ട്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ വിജയം പ്രവചിച്ചവരാണ് ഡിബി ലൈവ്. എൻഡിഎ വെറും 200 സീറ്റുകളിലൊതുങ്ങുമെന്നും ഇന്ത്യ സഖ്യം 290 വരെ സീറ്റുകൾ നേടി ഭരണം പിടിക്കുമെന്നുമായിരുന്നു അവരുടെ പ്രവചനം.

pinarayivd-177

അതേസമയം സംസ്ഥാനത്ത് ഇത്തവണ എൽ ഡി എഫിൻ്റെ നെഞ്ചിടിപ്പ് ഉയർത്തുന്നതാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. ഇത്തവണ എൽ ഡി എഫ് കനത്ത തിരിച്ചടി നേരിടുമെന്നും യു ഡി എഫ് 10 വർഷത്തിന് ശേഷം വീണ്ടും ഭരണത്തിൽ തിരിച്ചെത്തുമെന്നും സർവ്വെകൾ പറയുന്നു.പോളിറ്റിക്കൽ ലാബ് 90-92 സീറ്റുകൾ പ്രവചിക്കുമ്പോൾ ആക്സിസ് മൈ ഇന്ത്യ 78-90 സീറ്റുകളും, പീപ്പിൾ ഇൻസൈറ്റ് 66-76 സീറ്റുകളുമാണ് സാധ്യത കൽപ്പിക്കുന്നത്. സിഎൻഎൻ വോട്ട് വൈബ് 70-80 , ചാണക്യ സ്ട്രാറ്റജീസ് 72-80 ,പീപ്പിൾസ് പൾസ് 75-85 , ടൈംസ് നൗ-ജെ വി സി 72-84, മാട്രൈസ് 70-75 , ജേർണോ മിറർ 65-80 , പിഎംഎആർക്യു 71-79 എന്നിങ്ങനെയാണ് പ്രവചനങ്ങൾ.

എക്സിറ്റ് പോൾ പ്രവചനങ്ങളിൽ യു ഡി എഫ് ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി ചർച്ചകളടക്കം മുന്നണിയിൽ സജീവമായി കഴിഞ്ഞു. അതേസമയം ഹാട്രിക് അടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ് ക്യാമ്പ്. എക്സിറ്റ് പോളുകൾ മുന്നണി നേതൃത്വം തള്ളിക്കളഞ്ഞു. 70 ൽ കുറയാത്ത സീറ്റ് ലഭിക്കില്ലെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+