കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടയൊരുക്കത്തിന് മുന്നേ പാളയത്തില്‍ പട, കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് വിഡി സതീശന്‍; ലീഗിന് അതൃപ്തി

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര വിവാദമായ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയില്‍ നിയന്ത്രണം. കളങ്കിതരായ ആളുകളെ ജാഥയില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ പറഞ്ഞു.

സിപിഎം വിട്ട് കോൺഗ്രസിലേക്ക്.. ഒടുവിൽ അബ്ദുള്ളക്കുട്ടി കോൺഗ്രസും വിടുന്നു? ഇനി എങ്ങോട്ട്?സിപിഎം വിട്ട് കോൺഗ്രസിലേക്ക്.. ഒടുവിൽ അബ്ദുള്ളക്കുട്ടി കോൺഗ്രസും വിടുന്നു? ഇനി എങ്ങോട്ട്?

ഇവരില്‍ നിന്ന് സംഭാവന സ്വീകരിക്കരുതെന്ന് കീഴ്ഘടകങ്ങളോട് നിര്‍ദ്ദേശം നല്‍കിയതായും സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലുള്ള വിഡി സതീശന്‍ യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. നെല്ലിയാമ്പതി വിഷയത്തിലടക്കം സര്‍ക്കാരിനെതിരായി നിലകൊണ്ട ഹരിത എംഎല്‍എമാരുടെ കൂട്ടത്തിലെ തലവനുമായിരുന്നു സതീശന്‍.

vd

ജാഥ തുടങ്ങുന്നതിന് തലേദിവസം നടത്തിയ വിഡി സതീശന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. ബുധനാഴ്ച കാസര്‍ഗോഡ് നിന്ന് തുടങ്ങുന്ന പടയൊരുക്കം ജാഥ ഡിസംബറില്‍ തിരുവനന്തപുരത്ത് അവസാനിക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി നിര്‍വ്വഹിക്കും.

എൽഡിഎഫുകാർ മാത്രമല്ല... പിടികിട്ടാ പുള്ളിക്കൊപ്പം കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കള്‍; പോര് മുറുകുംഎൽഡിഎഫുകാർ മാത്രമല്ല... പിടികിട്ടാ പുള്ളിക്കൊപ്പം കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കള്‍; പോര് മുറുകും

എന്നാല്‍ പടയൊരുക്കം ജാഥയില്‍ മുസ്ലിംലീഗിന് വേണ്ട പ്രാതിനിധ്യം നല്‍കിയില്ലെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. എംകെ മുനീറിനെ ജാഥയുടെ ഉപനേതാവ് ആക്കിയില്ലെന്നും, പ്രചാരണ ബോര്‍ഡുകളില്‍ ലീഗ് നേതാക്കളുടെ ചിത്രം ഉള്‍പ്പെടുത്താതിരുന്നതും ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്ന് മംഗളം ടെലിവിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ മലബാറില്‍ വിഷയം ജാഥയെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

English summary
Issues begins before starting of padayrukkam state jadha by udf, kpcc vice president vd satheeshan says they th will not allow corrupted people participationg jadha, same time muslim league have dis satisfaction that they didnt got eligible representatio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X