കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ചെന്നിത്തലയുടെ പടയൊരുക്കത്തിന് ഇന്ന് തുടക്കം

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനയ്‌ക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യുഡിഎഫ് സംസ്ഥാന ജാഥയ്ക്ക് തുടക്കമാകും. വൈകുന്നേരം 4മണിക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എകെ ആന്റണി ജാഥ ഉദ്ഘാടനം ചെയ്യും .യുഡിഎഫ് നേതാക്കളായ വിഡി സതീശന്‍, ബെന്നി ബെഹന്നാന്‍, ഡോ എംകെ മുനീര്‍, വികെ ഇബ്രാഹിം കുഞ്ഞ്, കെപി മോഹനന്‍, ഷിബു ബേബി ജോണ്‍,എസ് ഷാനിമോള്‍, ജോണി നെല്ലൂര്‍, സിപി ജോണ്‍, വി രാംമോഹന്‍ തുടങ്ങിയവരാണ് ജാഥാംഗങ്ങള്‍.

ലോകത്തെ ഞെട്ടിച്ച് സൗദി അറേബ്യ; കുതിച്ചുയര്‍ന്നത് രണ്ടാംസ്ഥാനത്തേക്ക്!! പിന്നില്‍ വന്‍ കളികള്‍ലോകത്തെ ഞെട്ടിച്ച് സൗദി അറേബ്യ; കുതിച്ചുയര്‍ന്നത് രണ്ടാംസ്ഥാനത്തേക്ക്!! പിന്നില്‍ വന്‍ കളികള്‍

എല്‍ഡിഎഫ് നടത്തിയ ജനജാഗ്രതായാത്ര വിവാദമായ സാഹചര്യത്തില്‍ കളങ്കിതാരായ ആളുകളെ ജാഥയില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലും-കേന്ദ്രത്തിലും ഭരണമില്ലാത്ത കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം ഈ ജാഥ വിജയിപ്പക്കേണ്ടത് അഭിമാന പ്രശ്‌നം കൂടിയാണ്. ജാഥയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഒരു കോടി ജനങ്ങളുടെ ഒപ്പ് ശേഖണപരിപാടിയും നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സിഗ്‌നേച്ചര്‍ ക്യാമ്പയിനായി ഇതിനെ മാറ്റനുള്ള ശ്രമത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

congress

ബിജെപി നടത്തിയ ജനരക്ഷായാത്രയിലെ ജനപങ്കാളിത്തവും, എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയുടെ ജനപങ്കാളിത്തത്തെയും മറികടക്കാന്‍ രമേശ് ചെന്നിത്തലയുടെ ജാഥയ്ക്ക നിലവിലെ സാഹചര്യത്തില്‍ കഴിയുമോ എന്നുള്ളത് ഒരു വലിയ വെല്ലുവിളികൂടിയാണ്. ജാഥ വിജയിച്ചാല്‍ അത് രമേശ് ചെന്നിത്തയക്ക് വ്യക്തിപരമായ നേട്ടം കൂടിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. നവംബര്‍ 8എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലി മുസ്ലിംലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കും.

രാജീവ് വധം: ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോള്‍, പോലീസിനെ ആദ്യം വിളിച്ച് അറിയിച്ചു, പറഞ്ഞത്... രാജീവ് വധം: ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോള്‍, പോലീസിനെ ആദ്യം വിളിച്ച് അറിയിച്ചു, പറഞ്ഞത്...

നവംമ്പര്‍ 17ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന സമ്മേളനം മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ഗുലാം നബി ആസാദ് ശരത് യാദവ് , മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ , മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരം , കപില്‍ സിബില്‍ , പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദ്ര സിംഗ് , കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുക്കും. സമാപനം ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്താണ് ജാഥയുടെ സമാപനം. എഐസിസി വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി സമാപനസമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം.

English summary
kerala opposition leaser ramesh chennitalas udf padayorukkam jdha will start today in kasaragod. it will ends in trivandrum on decmber 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X