ബൈപ്പാസ് അലൈന്‍മെന്റ് മാറ്റത്തിനെതിരെ യുഡിഎഫ് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
പേരാമ്പ്ര : ഇടതുസര്‍ക്കാരിന്റെ ജനവഞ്ചനക്കെതിരെയും അലൈന്‍മെന്റ് മാറ്റത്തിലൂടെ പേരാമ്പ്ര ബൈപ്പാസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഗൂഢാലോചനക്കെതിരെയും യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കെപിസിസി നിര്‍വ്വാഹക സമിതിഅംഗം കെ. ബാലാരായണന്‍ ഉദ്ഘാടനം ചെയ്തു. വന്‍കിടക്കാര്‍ക്കുവേണ്ടിയാണ് ബൈപ്പാസിന്റെ അലെന്‍മെന്റ് മാറ്റിയതെന്നും പേരാമ്പ്രയില്‍ വികസനം കൊണ്ടുവരുന്നതിന് പകരം മന്ത്രി ടി.പി രാമകൃഷ്ണന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, യു.ഡി.എഫ് കണ്‍വീനര്‍ എന്‍.പി വിജയന്‍, ഡി.സി.സി ഭാരവാഹികളായ സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ രാജന്‍ മരുതേരി, കെ.പി വേണുഗോപാല്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ രാഗേഷ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍സെക്രട്ടറി രാജന്‍ വര്‍ക്കി, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, കല്ലൂര്‍ മുഹമ്മദലി, മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, ആവള ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

ചെമ്പ്ര റോഡ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.പി. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊര്‌സ് തടഞ്ഞു. മാര്‍ച്ചിന് വാസു വേങ്ങേരി, പുതുക്കുടി അബ്ദുറഹിമാന്‍, പി.എം. പ്രകാശന്‍, ഇ.കെ മുഹമ്മദ് ബഷീര്‍, എം.കെ. അബ്ദുറഹിമാന്‍, ജിതേഷ് മുതുകാട്, കെ.കെ. മൊയ്തീന്‍, ഇ.ടി. സരീഷ്, ഇ.പി. മുഹമ്മദ്, പാളയാട്ട് ബഷീര്‍, മോഹന്‍ദാസ് ഓണിയില്‍, ടി.പി. മുഹമ്മദ്, പ്രകാശന്‍ മുള്ളന്‍കുഴി, സി.കെ. ബാലന്‍, രാജന്‍ കെ. പുതിയേടത്ത്, പി.സി. കാര്‍ത്യായനി, പി.എസ്. സുനില്‍കുമാര്‍, കെ.സി രവീന്ദ്രന്‍, പി.സി ഉബൈദ് എന്നിവര്‍ നേതൃത്വം നല്‍കി












Click it and Unblock the Notifications