മാണിക്ക് വഴങ്ങി; യുഡിഎഫ് മധ്യമേഖലാ ജാഥ മാറ്റി
തിരുവനന്തപുരം: യുഡിഎഫിന്റെ മധ്യമേഖലാ ജാഥ മാറ്റി. കേരള കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിച്ചാണ് ജാഥ മാറ്റിവെയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് മാറ്റിയത് എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. കെ എം മാണിയുമായി ചര്‍ച്ച ചെയ്ത് തിയ്യതി തീരുമാനിക്കും.
ബാര്‍കോഴ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ മേഖലാ ജാഥകള്‍ മാറ്റിവെക്കണമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ മറ്റു ജാഥകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും.

കേരള കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിക്കാമെന്ന് എ ഗ്രൂപ്പിന് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഐ ഗ്രൂപ്പും ഇതിനെ എതിര്‍ത്തിരുന്നു
കെ എം മാണിയുടെ വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് മധ്യമേഖലാ ജാഥയെങ്കിലും മാറ്റിവെക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസും മറ്റു ഘടകക്ഷികളും ഇതിനോട് യോജിച്ചില്ല. തുടര്‍ന്നാണ് മാണി ഗ്രൂപ്പ് നിലപാടില്‍ അയവ് വരുത്തിയത്.












Click it and Unblock the Notifications