കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കോൺഗ്രസ് തൂത്തുവാരും.. കൂറ്റൻ വിജയം പ്രവചിച്ച് റിപ്പബ്ലിക് ടിവി! സീറ്റുകൾ ഇനിയും കൂടും

Google Oneindia Malayalam News

ദില്ലി: പല കാരണങ്ങള്‍ കൊണ്ടും ഇത്തവണ കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ശബരിമല വിവാദം വലിയ തോതില്‍ പ്രചാരണ വിഷയമായി ഉന്നയിക്കപ്പെടുന്ന തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പമാണ് എന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും കൗതുകകരമായ കാര്യം ബിജെപി ഇത്തവണയെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ എന്നുളളതാണ്. റിപ്പബ്ലിക് ടിവി കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

രണ്ടും കൽപ്പിച്ച് അങ്കം

രണ്ടും കൽപ്പിച്ച് അങ്കം

കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിലേക്കും ഇത്തവണ കടുത്ത മത്സരമാണ് നടക്കുക എന്നത് ഉറപ്പായിക്കഴിഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും രണ്ടും കല്‍പ്പിച്ചാണ്. ശബരിമല വിഷയത്തില്‍ തങ്ങളായിരുന്നു ശരിയെന്ന് മൂന്ന് കൂട്ടര്‍ക്കും ഉറപ്പിക്കേണ്ടതുണ്ട്.

യുഡിഎഫ് തൂത്തുവാരും

യുഡിഎഫ് തൂത്തുവാരും

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി നടത്തിയ നാഷണല്‍ അപ്രൂവല്‍ റേറ്റിംഗ്‌സ് പ്രകാരം കേരളത്തില്‍ ഈ ലോക്‌സഭാ തിരഞ്ഞെടടുപ്പില്‍ വിജയക്കൊടി പാറിക്കുക കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ആയിരിക്കും. ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടും.

സിപിഎം തകരും

സിപിഎം തകരും

ആകെയുളള 20 സീറ്റുകളില്‍ 17 എണ്ണവും യുഡിഎഫ് തൂത്തുവാരിക്കൊണ്ട് പോകുമെന്നാണ് റിപ്പബ്ലിക് ടിവിയുടെ കണ്ടെത്തല്‍. അതേസമയം സിപിഎം നയിക്കുന്ന എല്‍ഡിഎഫ് ദയനീയമായി തകരുമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

ബിജെപി സംപൂജ്യർ

ബിജെപി സംപൂജ്യർ

എല്‍ഡിഎഫിന് ഇരുപതില്‍ ആകെ മൂന്ന് സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് സര്‍വ്വേയിലെ പ്രവചനം. അതേസമയം അക്കൗണ്ട് തുറക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയ ബിജെപിക്ക് ഇക്കുറിയും നിരാശയാണ് ഫലം. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് സര്‍വേ ഫലം.

കോൺഗ്രസ് മുന്നോട്ട്

കോൺഗ്രസ് മുന്നോട്ട്

നിലവില്‍ കോണ്‍ഗ്രസിന് പന്ത്രണ്ടും സിപിഎമ്മിന് എട്ടും എംപിമാരാണ് കേരളത്തില്‍ ഉളളത്. യുഡിഎഫ് എംപിമാരുടെ എണ്ണം പതിനേഴിലേക്ക് ഉയര്‍ത്തുമ്പോള്‍ എല്‍ഡിഎഫ് എംപിമാരുടെ എണ്ണം മൂന്നിലേക്ക് താഴും എന്നാണ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്.

വോട്ട് ഷെയർ ഇങ്ങനെ

വോട്ട് ഷെയർ ഇങ്ങനെ

അതേസമയം വോട്ട് ശതമാനത്തിലെ പ്രവചനം അമ്പരപ്പിക്കുന്നതാണ്. യുഡിഎഫിന് 42.8 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. സിപിഎമ്മും ബിജെപിയും വോട്ട് ശതമാനത്തില്‍ ഒപ്പത്തിനൊപ്പമായിരിക്കും നില്‍ക്കുക എന്നും സര്‍വ്വേ പറയുന്നു.

ഇരുവരും തുല്യശക്തർ

ഇരുവരും തുല്യശക്തർ

ഇടതുപക്ഷത്തിനും ബിജെപിക്കും 22 ശതമാനം വോട്ടുകള്‍ ലഭിക്കും എന്നാണ് റിപ്പബ്ലിക് ടിവിയുടെ കണ്ടെത്തല്‍. മറ്റുളളവര്‍ക്ക് 13.2 ശതമാനം വോട്ടുകളും ലഭിക്കുമെന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. വോട്ട് ശതമാനം ഇടത്പക്ഷത്തിന്റെത് കുത്തനെ താഴ്ന്നിരിക്കുകയാണ്.

വോട്ട് ശതമാനം ഉയർത്തി

വോട്ട് ശതമാനം ഉയർത്തി

അതേസമയം ബിജെപിക്ക് ആവട്ടെ സീറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും വോട്ട് ശതമാനത്തില്‍ വര്‍ധനവ് ഉണ്ടാക്കാനും സാധിച്ചിരിക്കുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 8 ശതമാനം വോട്ട് ഷെയര്‍ മാത്രമേ കേരളത്തിലുണ്ടായിരുന്നുളളൂ. അതിലാണ് വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

എബിപി ന്യൂസ്- സി വോട്ടര്‍ സര്‍വ്വേ

എബിപി ന്യൂസ്- സി വോട്ടര്‍ സര്‍വ്വേ

എബിപി ന്യൂസ്- സി വോട്ടര്‍ സര്‍വ്വേയും കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകും എന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന് 14 സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രവചനം. അതേസമയം എല്‍ഡിഎഫ് 6സീറ്റുകള്‍ നേടും. ബിജെപി പൂജ്യത്തില്‍ തന്നെ ഒതുങ്ങുമെന്നും സര്‍വ്വേ പറയുന്നു.

'എംപിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ'... ജയരാജ സ്തുതികൾക്കെതിരെ പൊട്ടിത്തെറിച്ച് ബൽറാം'എംപിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ'... ജയരാജ സ്തുതികൾക്കെതിരെ പൊട്ടിത്തെറിച്ച് ബൽറാം

English summary
Lok Sabha Elections 2019: Republic tv predicts big win for UDF in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X