Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയില്‍ നാടകീയ രംഗങ്ങള്‍; പ്രതിഷേധം മറികടന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി സ്പീക്കര്‍. ഗവര്‍ണറെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞത് സഭയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ വാര്‍ഡ് ആന്‍ഡ് വാച്ച് ഗാര്‍ഡുകള്‍ എത്തി ബലം പ്രയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ നീക്കിയതിന് ശേഷമാണ് ഗവര്‍ണ്ണര്‍ സ്പീക്കറുടെ ഡയസില്‍ എത്തിയത്. ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം തുടരുന്നതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

നിയമസഭാ വാര്‍ത്തകള്‍ തത്സമയം അറിയാന്‍ വണ്‍ ഇന്ത്യയോടൊപ്പം ചേരൂ..

Jan 29, 2020, 11:26 am IST

പ്രതിപക്ഷത്തെ പരിഹസിച്ച് ഗവര്‍ണര്‍. ഇതിലും വലിയ പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ട്
Jan 29, 2020, 11:25 am IST

നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു
Jan 29, 2020, 10:50 am IST

ഗവര്‍ണറുടെ വിയോജിപ്പ് സഭാ രേഖകളില്‍ ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി
Jan 29, 2020, 10:48 am IST

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടരുന്നു.
Jan 29, 2020, 10:20 am IST

പൗരത്വ നിയമത്തിനെതിരായ ഭാഗം ഗവര്‍ണര്‍ സഭയില്‍ വായിക്കുന്നു.
Jan 29, 2020, 10:18 am IST

ഗവർണറും മുഖ്യമന്ത്രിയും ഭായ് - ഭായ് ആണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. ആർഎസ്എസ് ഏജന്‍റാണ് ഗവർണർ. വാച്ച് ആന്‍റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ ചവിട്ടിമെതിക്കുകയായിരുന്നു, ലാവ്ലിന്‍ കേസ് സുപ്രീംകോടതിയില്‍ വരുന്നതിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരുമായി ഗവര്‍ണറിലൂടെ ഒരു പാലം ഇടുകയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല ആരോപിച്ചു
Jan 29, 2020, 10:17 am IST

സര്‍ക്കാറിനും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത്.
Jan 29, 2020, 10:15 am IST

പൗരത്വ നിയമം മതനിരപേക്ഷതയെ തകര്‍ക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്ക് എതിരാണ് പൗരത്വ നിയമമെന്നും ഉള്‍പ്പെടുന്നതായിരുന്നു സര്‍ക്കാറിന്‍റെ നിലപാട്
Jan 29, 2020, 10:15 am IST

പൗരത്വ നിയമത്തിനെതിരായ ഭാഗം വായിക്കണമെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ് ഭവനോട് ആവശ്യപ്പെട്ടിരുന്നു.
Jan 29, 2020, 9:46 am IST

വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ചു കൊണ്ട് വായിക്കുന്നുവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഇത് സര്‍ക്കാറിന്‍റെ നിലപാട് അല്ല, കാഴ്ച്ചപ്പാട് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Jan 29, 2020, 9:46 am IST

യപ്രഖ്യാപന പ്രസംഗത്തിന്‍റെ പതിനെട്ടാമത് ഖണ്ഡികയായി ഉള്‍പ്പെടുത്തിയ ഈ ഭാഗം ഗവര്‍ണര്‍ വായിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് ഈ ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവുകയായിരുന്നു.
Jan 29, 2020, 9:30 am IST

പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് സഭയില്‍ വായിച്ച് ഗവര്‍ണര്‍
Jan 29, 2020, 9:26 am IST

സഭ വിട്ടിറങ്ങിയ പ്രതിപക്ഷം നിയമസഭക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
Jan 29, 2020, 9:25 am IST

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
Jan 29, 2020, 9:22 am IST

സ്പീക്കറും മന്ത്രിമാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം പിന്‍മാറിയില്ല
Jan 29, 2020, 9:22 am IST

ഗവര്‍ണര്‍ സഭയില്‍ എത്തുന്നതിന് മുമ്പ് പ്ലക്കാര്‍ഡുകളും ബാനറുകളമേന്തി പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. ഗവര്‍ണറെ തിരിച്ചു വിളിക്കുകയ മുദ്രാവാക്യവും ബാനറും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.

 keral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+