കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടേത് മോദിയുടെ പാതയോ? നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാ ദിനം ആചരിക്കും

Google Oneindia Malayalam News

കൊച്ചി: പ്രതിഷേധിക്കുന്നവരുടെ വായ മൂടിക്കെട്ടാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് ആക്ടിലെ ഭേദഗതിയുടെ ലക്ഷ്യം അതാണെന്ന് ചെന്നിത്തല സൂചിപ്പിക്കുന്നു. പോലീസുകാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയ വേളയിലെല്ലാം മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ട് എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. നവംബര്‍ ഒന്ന് വഞ്ചനാദിനമായി ആചരിക്കുകയാണ് യുഡിഎഫ്. രമേശ് ചെന്നിത്തലയുടെ കുറിപ്പ് ഇങ്ങനെ...

15

ആവിഷ്‌ക്കാരസ്വാതന്ത്ര്യം പൗരന്റെ മൗലികവകാശമായിരിക്കെ, കേന്ദ്രസര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് തങ്ങള്‍ക്ക് നേരെ ഉയരുന്ന ശബ്ദങ്ങളെ അധികാരത്തിന്റെ മര്‍ക്കടമുഷ്ടി ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമം. സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ വാറണ്ടില്ലാതെ അറസ്റ്റിന് അധികാരം നല്കുന്നതിനായി പോലീസ് ആക്ടില്‍ സര്‍ക്കാര്‍ ഭേഗഗതി കൊണ്ടുവരികയാണ്. സ്വതന്ത്ര്യമാധ്യമപ്രവര്‍ത്തനത്തിനു മാത്രല്ല, സാധാരണ പൗരന്റെ അഭിപ്രായപ്രകടനങ്ങളെ വരെ ഇത് ബാധിക്കും. ഒരു പോലീസ് ഉദ്യോഗസ്ഥനായിരിക്കും അപകീര്‍ത്തിപ്പെടുത്തലും അപമാനിക്കലും എന്തെന്ന് വിലയിരുത്തുക. പോലീസ് അമിതാധികാരം നല്കിയ വേളകളിലെല്ലാം ഇത് മനുഷ്യവകാശലംഘനത്തിന് കാരണമായിട്ടുണ്ട്.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

സര്‍ക്കാര്‍ വകുപ്പുകളില്‍ നടക്കുന്ന സംഭവങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചാല്‍ ക്രിമിനല്‍ കേസെടുക്കുമെന്ന ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ പോലും അറിയാതെയാണ് ഇത്തരം ഉത്തരവുകള്‍. പി.ആര്‍.ഡി.ഫാക്ട് ചെക്ക് എന്ന പേരില്‍ വ്യാജപ്രചാരണവും സര്‍ക്കാര്‍ നടത്തി. മാധ്യമങ്ങള്‍ സത്യം പറയുമ്പോള്‍ അത് ശരിയല്ലെന്ന് മുദ്ര കുത്തുന്ന ഏര്‍പ്പാടായിരുന്നു ഇത്.

തിരഞ്ഞെടുത്തയച്ച ജനങ്ങളോടുള്ള, ജനാധിപത്യമൂല്യങ്ങളോടുള്ള, ഭരണഘടനയോടും ഭരണഘടനസ്ഥാപനങ്ങളോടുമുള്ള വെല്ലുവിളിയും വഞ്ചനയുമാണ് ഇടത് സര്‍ക്കാരിന്റെ നിലപാടും നയങ്ങളും. ഇതിനെതിരേ നവംബര്‍ 1 യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുന്നു.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
UDF protest on November 1; Says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X