കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ യുഡിഎഫ് നിരോധനാജ്ഞ ലംഘിച്ചു.... നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

Google Oneindia Malayalam News

പമ്പ: ശബരിമലയില്‍ സമരം ശക്തമാക്കാനൊരുങ്ങുന്ന യുഡിഎഫിന് ആദ്യ ദിവസം തന്നെ തിരിച്ചടി. നിരോധനാജ്ഞ ലംഘിച്ചെങ്കിലും ഉന്നത നേതാക്കളുടെ സംഘം സന്നിധാനത്തേക്ക് പോവാതെ മടങ്ങുകയായിരുന്നു. ഇവര്‍ നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ചാണ് പ്രതിഷേധിച്ചത്. തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പോലീസ് ഇല്ലെന്ന് തന്നെ വ്യക്തമാക്കി. അതേസമയം ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറെ കണ്ട് ശബരിമലയിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നിരോധനാജ്ഞ ലംഘിച്ചതിന് യുഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

1

തീര്‍ത്ഥാടക നിയന്ത്രണത്തെ ചോദ്യം ചെയ്താണ് യുഡിഎഫ് സംഘം നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ചത്. പോലീസിനെ വെല്ലുവിളിച്ച് ഇവര്‍ ഉപരോധം വരെ സംഘടിപ്പിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരെ വിടാനാകില്ലെന്ന് ആദ്യം പോലീസ് നിലപാട് എടുത്തതും തര്‍ക്കത്തിനിടയാക്കിയിരുന്നു. പിന്നീട് പോലീസ് അനുമതിയിലാണ് ഇവര്‍ പമ്പയിലെത്തിയത്. മുഖ്യമന്ത്രിയുടെ കടുംപിടുത്തമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. അതേസമയം അറസ്റ്റ് ചെയ്യുന്നത് വഴി യുഡിഎഫ് നേതാക്കള്‍ക്ക് ലഭിക്കുന്ന പ്രശ്‌നം ഒഴിവാക്കാനായിരുന്നു പോലീസ് ശ്രമിച്ചത്. ഇതോടെയാണ് യുഡിഎഫ് നേതാക്കള്‍ക്ക് ഇവിടെ നിന്ന് പോകേണ്ടി വന്നത്.

ഉത്തരാഖണ്ഡില്‍ ബിജെപി തകര്‍ന്നടിഞ്ഞു.... സ്വതന്ത്രര്‍ക്ക് മുന്നേറ്റം, ഡെറാഡൂണില്‍ മേയര്‍ പോരാട്ടംഉത്തരാഖണ്ഡില്‍ ബിജെപി തകര്‍ന്നടിഞ്ഞു.... സ്വതന്ത്രര്‍ക്ക് മുന്നേറ്റം, ഡെറാഡൂണില്‍ മേയര്‍ പോരാട്ടം

കോണ്‍ഗ്രസ് നേതാവ് പ്രചാരണവുമായി എസ്പിയുടെ വേദിയില്‍..... പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ആഹ്വാനംകോണ്‍ഗ്രസ് നേതാവ് പ്രചാരണവുമായി എസ്പിയുടെ വേദിയില്‍..... പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം

English summary
udf protest on sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X