കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്, ആചാരം ലംഘിച്ചാല്‍ 2 വര്‍ഷം തടവ്!!

Google Oneindia Malayalam News

കോട്ടയം: ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് പിന്നാലെ തന്നെ നിയമത്തിന്റെ കരടും പുറത്തുവിട്ടു. സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ഞെട്ടിക്കുന്ന നീക്കമാണിത്. അധികാരത്തിലെത്തിയാല്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ നിയമം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കരട് പുറത്തുവിട്ടത്. ആചാരം ലംഘിച്ച് ശബരിമലയില്‍ കടന്നാല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കും. ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരടില്‍ പറയുന്നു.

1

നേരത്തെ ശബരിമല നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കാന്‍ യുഡിഎഫിനെ മന്ത്രി എകെ ബാലന്‍ വെല്ലുവിളിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം നിയമം കൊണ്ടുവരാന്‍ യുഡിഎഫ് കാത്തിരിക്കണ്ട. ഇക്കാര്യത്തില്‍ യുഡിഎഫിനെ വെല്ലുവിളിക്കുന്നുവെന്നും ബാലന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രമെന്നോണം ഈ കരട് പുറത്തുവിട്ടത്. സുപ്രീം കോടതി സ്‌റ്റേ ചെയ്യാത്ത ഒരു ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പകരം നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്നും ബാലന്‍ പറഞ്ഞിരുന്നു. നിയമം കൊണ്ടുവരാന്‍ കഴിയുമെന്ന് തലയ്ക്ക് വെളിവുള്ള ആരും പറയില്ല. ശബരിമല പറഞ്ഞ് കബളിപ്പിക്കല്‍ കേരളത്തില്‍ നടക്കില്ലെന്നും ബാലന്‍ പറഞ്ഞു.

അതേസമയം ശബരിമല വലിയ പ്രചാരണ വിഷയമാക്കുമെന്ന് നേരത്തെ തന്നെ യുഡിഎഫ് പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലും ശബരിമല ശക്തമായി ഉന്നയിച്ചിരുന്നു കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തതിന് പിന്നാലെയാണ് ശബരിമല വിഷയം യുഡിഎഫിന്റെ പ്രചാരണത്തില്‍ ഇടംപിടിച്ചത്. നേരത്തെ ഇതിനോട് പ്രതികരിക്കേണ്ടെന്നായിരുന്നു എല്‍ഡിഎഫിന്റെ നിലപാട്. എന്നാല്‍ പ്രചാരണം ശക്തമായതോടെ എല്‍ഡിഎഫിനും വിഷയത്തില്‍ പ്രതികരിക്കേണ്ടി വരികയായിരുന്നു.

Recommended Video

cmsvideo
Mani c Kappen will join with UDF

മുന്‍ ഡിജിപി ടി ആസിഫ് അലിയാണ് കരട് തയ്യാറാക്കിയത്. നിയമം ഉറപ്പായും നടപ്പിലാക്കുമെന്ന് കരടില്‍ പറയുന്നു. ആചാര സംരക്ഷണം എന്ന കാര്യത്തിലൂടെ എല്‍ഡിഎഫിനെ സമ്മര്‍ദത്തിലാക്കുകയാണ് ലക്ഷ്യം. മുന്നോക്ക സംവരണവുമായി പിണറായി വിജയന്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നീക്കം. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പിജി ശശികുമാര വര്‍മ പറഞ്ഞു. നിയമനിര്‍മാണത്തെ അദ്ദേഹവും പിന്തുണച്ചു. ആത്മാര്‍ത്ഥതയോടെയല്ലെങ്കില്‍ അതിനോട് വിയോജിപ്പാണ് ഉള്ളതെന്നും ശശികുമാര വര്‍മ പറഞ്ഞു.

English summary
udf releases new draft to over come sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X