കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മും മുഖ്യമന്ത്രിയും ബിജെപിയെ വളർത്താൻ ശ്രമിക്കുന്നു; തെരഞ്ഞെടുപ്പിൽ പാളിച്ചകൾ ഉണ്ടായെന്നും യുഡിഎഫ്

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കുമെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ്.കേരളത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാന്‍ മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

chennithalaandpinarayi

യുഡിഎഫ് അപ്രസക്തമാണെന്നത് വ്യാജ പ്രചരാണമാണ്. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളര്‍ത്താനുളള തന്ത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. ശബരിമല കാലത്ത് തന്നെ ഈ സൃഗാലതന്ത്രം തുടങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പോടെ കേരളത്തിൽ ബിജെപി ക്ലച്ച് പിടിക്കില്ലന്നത് തെളിഞ്ഞു. അതേസമയം യുഡിഎഫിന് തിരഞ്ഞെടുപ്പിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തല സമ്മതിച്ചു.

കൊവിഡ് പ്രതിസന്ധികാരണം തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് തടസം ഉണ്ടായി. മധ്യകേരളത്തിൽ ജോസഫ് വിഭാഗത്തിനു തിരഞ്ഞെടുപ്പിൽ‌ മേൽകൈ ഉണ്ടായിട്ടുണ്ട്. അതേസമയം ശരിയായ രാഷ്ട്രീയം പ്രതിഫലിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പിൽ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിയിലും കൊള്ളയിലും മുന്നോട്ട് പോകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയം കൊണ്ടൊന്നും ഇത് ഇല്ലാതാകുന്നില്ല.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ജനത്തിന് അഭിപ്രായം പറയാനാവുന്ന ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. മുുഴുവൻ പ്രവർത്തകരേയും രംഗത്തിറക്കി കോൺഗ്രസ് പോരാടും. 21ന് എല്ലാ ജില്ലകളിലും യുഡിഎഫ് യോഗം ചേരും. ജനുവരി 9ന് ഏകോപന സമിതി യോഗം ചേരും. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ലീഗ് ഇടപെടുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മോശമായി പോയെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫിന് ആത്മവിശ്വാസത്തിന് യാതൊരു കുറവും ഉണ്ടായിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് വിജയം കണ്ട് എൽഡിഎഫ് അഹങ്കരിക്കുന്നതിൽ ഒരർത്ഥവുമില്ല.ഇതിലും വലിയ വിജയം ഞങ്ങൾ കണ്ടതാണ്.പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ തൂത്തുവാരിയതാണ്.നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് തിരുമാനിക്കുന്നത് വിചിത്രം, യുഡിഎഫ് അപ്രസക്തമായെന്നും പിണറായികോൺഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് തിരുമാനിക്കുന്നത് വിചിത്രം, യുഡിഎഫ് അപ്രസക്തമായെന്നും പിണറായി

കോഴക്കാരെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് വിചിത്രം തന്നെ';മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച് ചാമക്കാലകോഴക്കാരെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് വിചിത്രം തന്നെ';മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച് ചാമക്കാല

'ഞാനല്ല,നമ്മളാണ് പ്രസ്ഥാനം,കോണ്‍ഗ്രസിനെ വളര്‍ത്താനും തളര്‍ത്താനും കഴിയുന്നത് പാര്‍ട്ടിക്കാര്‍ക്ക്''ഞാനല്ല,നമ്മളാണ് പ്രസ്ഥാനം,കോണ്‍ഗ്രസിനെ വളര്‍ത്താനും തളര്‍ത്താനും കഴിയുന്നത് പാര്‍ട്ടിക്കാര്‍ക്ക്'

ബിജെപി അത്യന്തം അപകടകാരി, ബിജെപിക്ക് നിശബ്ദ പിന്തുണ നല്‍കുന്നവരായി യുഡിഎഫ് മാറിയെന്ന് വിജയരാഘവൻബിജെപി അത്യന്തം അപകടകാരി, ബിജെപിക്ക് നിശബ്ദ പിന്തുണ നല്‍കുന്നവരായി യുഡിഎഫ് മാറിയെന്ന് വിജയരാഘവൻ

English summary
UDF replies to Pinarayi vijayan's allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X