എല്‍ഡിഎഫ് വോട്ട് അസാധു, ഇരിങ്ങാലക്കുടയില്‍ യുഡിഎഫ് ഭരണം
ഇരിങ്ങാലക്കുട: എല്‍ഡിഎഫും യുഡിഎഫിനും ഒരേ കക്ഷിനില ഉണ്ടായിരുന്ന ഇരിങ്ങാലക്കുട നഗരസഭയില്‍ യുഡിഎഫ് പ്രതിനിധി ചെയര്‍പേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഫിനും എല്‍ഡിഎഫിനും 19 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ചെയര്‍പേഴ്സനെ കണ്ടെത്തുന്നതില്‍ ഞറുക്കെടുപ്പ് വേണ്ടിവരുമെന്ന് കരുതിയിരിക്കെയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സിപിഐ പ്രതിനിധി വികെ സരളയുടെ വോട്ട് അസാധുവായതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന കെകെ ശ്രീജിത്തിന് 18 ഉം യുഡിഎഫ് സ്ഥാനാര്‍ത്ഥി നിമ്യ ഷിജുവിന് 19 വോട്ടുമാണ് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ശ്രീജിത്തും നിമ്യയും 19 വോട്ട് നേടി തുല്യതപാലിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് മൂന്ന് വോട്ടും ലഭിച്ചു. ഇതിനെതുടര്‍ന്ന് രണ്ടാമതും വോട്ടെടുപ്പ് നടത്തി. എന്നാല്‍ എതില്‍ വികെ സരള ബാലറ്റ് പേപ്പറില്‍ മാറി ഒപ്പിട്ടതിനെതുടര്‍ന്ന് വോട്ട് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം രണ്ടാംഘട്ടത്തില്‍ രണ്ട് പേര് മാത്രം മത്സരിപ്പിക്കുമ്പോള്‍ മൂന്നു കോളങ്ങളുള്ള ബാലറ്റ് പേപ്പറാണ് വരണാധികാരി നല്‍കിയത്. ഇതിലെ ആശയക്കുഴപ്പമാണ് വോട്ട് അസാധുവാകാന്‍ കാരണമെന്നാണ് എല്‍ഡിഎഫിന്റെ വാദം.
വരണാധികാരിയുടെ നടപടി ശരിയല്ലെന്നും രണ്ട് പേര് മാത്രമുള്ള ബാലറ്റ് പേപ്പര്‍ നല്കി ഒരിക്കല്‍ക്കൂടി തിരഞ്ഞെടുപ്പ് നടത്തണമെന്നും എല്‍ഡിഎഫ് അവശ്യപ്പെട്ടിരുന്നു എങ്കിലും അത് നിരസിക്കപ്പെട്ടു. അങ്ങനെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications