കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് വോട്ട് അസാധു, ഇരിങ്ങാലക്കുടയില്‍ യുഡിഎഫ് ഭരണം

  • By Athul
Google Oneindia Malayalam News

ഇരിങ്ങാലക്കുട: എല്‍ഡിഎഫും യുഡിഎഫിനും ഒരേ കക്ഷിനില ഉണ്ടായിരുന്ന ഇരിങ്ങാലക്കുട നഗരസഭയില്‍ യുഡിഎഫ് പ്രതിനിധി ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഫിനും എല്‍ഡിഎഫിനും 19 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ചെയര്‍പേഴ്‌സനെ കണ്ടെത്തുന്നതില്‍ ഞറുക്കെടുപ്പ് വേണ്ടിവരുമെന്ന് കരുതിയിരിക്കെയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സിപിഐ പ്രതിനിധി വികെ സരളയുടെ വോട്ട് അസാധുവായതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന കെകെ ശ്രീജിത്തിന് 18 ഉം യുഡിഎഫ് സ്ഥാനാര്‍ത്ഥി നിമ്യ ഷിജുവിന് 19 വോട്ടുമാണ് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ശ്രീജിത്തും നിമ്യയും 19 വോട്ട് നേടി തുല്യതപാലിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് മൂന്ന് വോട്ടും ലഭിച്ചു. ഇതിനെതുടര്‍ന്ന് രണ്ടാമതും വോട്ടെടുപ്പ് നടത്തി. എന്നാല്‍ എതില്‍ വികെ സരള ബാലറ്റ് പേപ്പറില്‍ മാറി ഒപ്പിട്ടതിനെതുടര്‍ന്ന് വോട്ട് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.

congress

അതേസമയം രണ്ടാംഘട്ടത്തില്‍ രണ്ട് പേര്‍ മാത്രം മത്സരിപ്പിക്കുമ്പോള്‍ മൂന്നു കോളങ്ങളുള്ള ബാലറ്റ് പേപ്പറാണ് വരണാധികാരി നല്‍കിയത്. ഇതിലെ ആശയക്കുഴപ്പമാണ് വോട്ട് അസാധുവാകാന്‍ കാരണമെന്നാണ് എല്‍ഡിഎഫിന്റെ വാദം.

വരണാധികാരിയുടെ നടപടി ശരിയല്ലെന്നും രണ്ട് പേര്‍ മാത്രമുള്ള ബാലറ്റ് പേപ്പര്‍ നല്‍കി ഒരിക്കല്‍ക്കൂടി തിരഞ്ഞെടുപ്പ് നടത്തണമെന്നും എല്‍ഡിഎഫ് അവശ്യപ്പെട്ടിരുന്നു എങ്കിലും അത് നിരസിക്കപ്പെട്ടു. അങ്ങനെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു.

English summary
With an invalid CPI vote, the UDF is set to rule in Irinjaalakuda municipality. Nimya Shiju of the Congress will be the chairperson.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X