കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയും കണ്ണൂരും യുഡിഎഫിന്, എല്‍ഡിഎഫിന്റെ വിജയം കാസര്‍കോട്, ഏഷ്യാനെറ്റ് സര്‍വേ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന രണ്ടാം ഘട്ട സര്‍വേ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരിക്കുകയാണ്. എസെഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സുമായി ചേര്‍ന്നാണ് അഭിപ്രായ സര്‍വേ തയ്യാറാക്കിയിരിക്കുന്നത്. ബിജെപിക്കെതിരെ പൊതുവികാരം നില്‍ക്കുന്നുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. അതേസമയം യുഡിഎഫിന് പല മണ്ഡലങ്ങളിലും വിജയം നേടുമെന്നാണ് പ്രവചനം.

രാഹുല്‍ വയനാട്ടില്‍ തരംഗമാകുമെന്നും, വടകര, കണ്ണൂര്‍ സീറ്റുകള്‍ യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. അതേസമയം ശബരിമല വലിയ വിഷയമാകില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ച മണ്ഡലങ്ങളിലെല്ലാം വലിയ തിരിച്ചടി ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്.

വയനാട്ടില്‍ രാഹുല്‍

വയനാട്ടില്‍ രാഹുല്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വേ പറയുന്നു. രാഹുല്‍ ജയിക്കുമെന്ന് 45 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഇടത് സ്ഥാനാര്‍ത്ഥി സുനീറിന് 39 ശതമാനം പേരാണ് വിജയം പ്രവചിച്ചിരിക്കുന്നത്. തുഷാറിന് വെറും 16 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അതേസമയം വടകര സീറ്റില്‍ യുഡിഎഫിന് കൂറ്റന്‍ ലീഡാണ് സര്‍വേ പ്രവചിക്കുന്നത്. 45 ശതമാനം പേര്‍ കെ മുരളീധരന്‍ ജിയിക്കുമെന്ന് അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ പി ജയരാജനെ 39 ശതമാനം പേരാണ് പിന്തുണച്ചത്.

കോഴിക്കോടും കണ്ണൂരും

കോഴിക്കോടും കണ്ണൂരും

കോഴിക്കോട് എംകെ രാഘവന്‍ തന്നെ മൂന്നാം തവണയും വിജയിക്കുമെന്ന് 44 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫിന്റെ എ പ്രദീപ്കുമാറിനെ 36 ശതമാനം പേരാണ് പിന്തുണച്ചത്. കണ്ണൂര്‍ സീറ്റില്‍ യുഡിഎഫിന്റെ കെ സുധാകരന്‍ വിജയിക്കുമെന്ന് 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പികെ ശ്രീമതി വിജയിക്കുമെന്ന് 38 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. നിലവില്‍ ശ്രീമതിയാണ് ഇവിടെ എംപി. അതേസമയം രാഘവനെതിരെ അഴിമതി ആരോപണം വന്നിട്ടും യുഡിഎഫ് ജയിക്കുന്നത് കോണ്‍ഗ്രസിന് വന്‍ നേട്ടമാണ്.

കാസര്‍കോട് സിപിഎമ്മിനൊപ്പം

കാസര്‍കോട് സിപിഎമ്മിനൊപ്പം

കാസര്‍കോട് മണ്ഡലം സിപിഎം തന്നെ നിലനിര്‍ത്തുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയെ 34 ശതമാനം പേര്‍ പിന്തുണച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ 33 ശതമാനം പേരാണ് പിന്തുണച്ചത്. അതേസമയം രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് തരംഗമുണ്ടാക്കില്ലെന്നാണ് നിലപാടാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് ഉള്ളത്. 64 ശതമാനം പേരും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഗതിമാറ്റില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

മലപ്പുറവും പൊന്നാനിയും

മലപ്പുറവും പൊന്നാനിയും

മലപ്പുറവും പൊന്നാനിയും യുഡിഎഫ് തന്നെ പിടിക്കുമെന്നാണ് സര്‍വേ പറയുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പാതിയിലേറെ ജനപിന്തുണയാണ് ലഭിച്ചത്. 52 ശതമാനം അദ്ദേഹം വിജയിക്കുമെന്ന് പറഞ്ഞു. വിപി സാനുവിനെ 29 ശതമാനമാണ് പിന്തുണച്ചത്. അതേസമയം പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ പിവി അന്‍വറിനെ തോല്‍പ്പിക്കുമെന്ന് സര്‍വേ പറയുന്നു. ഇടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്ന് 46 ശതമാനമാണഅ അഭിപ്രായപ്പെട്ടത്. പാലക്കാട് എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം അഭിപ്രായപ്പെട്ടത്.

ബിജെപിക്ക് തിരിച്ചടിയോ

ബിജെപിക്ക് തിരിച്ചടിയോ

ബിജെപി ഭരണത്തില്‍ ന്യൂനപക്ഷം അരക്ഷിതരല്ലെന്ന് 69 ശതമാനം അഭിപ്രായപ്പെട്ടു. അതേസമയം ബാലാക്കോട്ടിലെ സംഘര്‍ഷം പ്രചാരണം വിഷയമാക്കരുതെന്ന് 73 ശതമാനം അഭിപ്രായപ്പെട്ടു. അതേസമയം നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും അഭിപ്രായപ്പെട്ടു. സിപിഎമ്മാണ് കൊലപാതക രാഷ്ട്രീയത്തിന്റെ കാരണക്കാരെന്ന് സര്‍വേയില്‍ പറയുന്നു. ശബരിമല വിഷയം വോട്ടാകില്ലെന്ന് 59 ശതമാനം അഭിപ്രായപ്പെട്ടു. ശബരിമല കാരണം ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് 46 ശ തമാനം പേര്‍ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നമെന്ന് 51 ശതമാനം പേര്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ദേശീയ തലത്തില്‍ തിരിച്ചുവരവിന് സിപിഎം..... ലക്ഷ്യം 3 സംസ്ഥാനങ്ങള്‍, 41 ശതമാനം വോട്ട്ദേശീയ തലത്തില്‍ തിരിച്ചുവരവിന് സിപിഎം..... ലക്ഷ്യം 3 സംസ്ഥാനങ്ങള്‍, 41 ശതമാനം വോട്ട്

English summary
udf set to gain in kerala ldf set to dissapoint says asianet survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X