Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം മാണിയെ മുഖ്യമന്ത്രിയാക്കണം, പുതിയ ചര്‍ച്ച

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയെ സംസ്ഥാന മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടി നേതാവായ ആന്റണി രാജു. മന്ത്രിസഭ പുന:സംഘനാ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയുള്ള ആന്റണി രാജുവിന്റെ പ്രസ്താവന പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിക്കുന്നത്.

പ്രതിച്ഛായ മെച്ചപെടുത്താനാണ് മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതെങ്കില്‍ കെഎം മാണിയെ മുഖ്യമന്ത്രിയാക്കുകയാണ് വേണ്ടതെന്നാണ് ആന്റണി രാജു പറഞ്ഞത്. കെഎം മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നും രാജു പറഞ്ഞു.

KM Mani

കേരളത്തില്‍ മുന്നണി ഭരണമാണ് നടക്കുന്നത് എന്നകാര്യം കോണ്‍ഗ്രസ് നേതാക്കളെ ആന്റണി രാജു ഓര്‍മിപ്പിക്കുകയും ചെയ്തു. കെ എം മാണിയെ മുഖ്യമന്ത്രിയാക്കണം എന്ന് നേരത്തെ തന്നെ പിസി ജോര്‍ജ്ജ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സോളാര്‍ വിഷയത്തിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും സമരം ശക്തമായ സാഹചര്യത്തില്‍ ഇടതുമുന്നണി പോലും ഇത്തരം ഒരു ഓഫര്‍ മുന്നോട്ട് വച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് അതി രൂക്ഷമായാണ് ആന്റണി രാജുവിന്റെ ആവശ്യത്തോട് പ്രതികരിച്ചത്. കെഎം മാണിക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ടെങ്കിലും യുഡിഎഫിലെ മൂന്നാമത്തെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മാത്രമാണ് അദ്ദേഹമെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഓര്‍മിപ്പിച്ചു.

മാണിയെ അപമാനിക്കാനും താഴ്ത്തിക്കെട്ടാനും വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും പ്രതാപന്‍ ആരോപിക്കുന്നു. മാണിസാര്‍ പോലും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ആന്റണി രാജു പറയുന്നതെന്നും പ്രതാപന്‍. കേരളത്തില്‍ ഒരു മന്ത്രിസഭ പുന:സംഘടനയുടെ ആവശ്യം തന്നെ ഇപ്പോഴില്ല. ഈ ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ അവസാനിപ്പിക്കണം എന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+